രൺബീർ കപൂർ നായകനായി എത്തുന്ന ഷംഷേര എന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് അവരുടെ യൂട്യൂബ് ചാനൽ വഴിയാണ് ടീസർ പുറത്ത് വിട്ടത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്. ആദ്യമായാണ് രൺബീർ സിങ്ങും സഞ്ജയ് ദത്തും ഒരേ ചിത്രത്തിൽ നായകനും വില്ലനുമായി അഭിനയിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ ഒരു കൊള്ളക്കാരനായും സഞ്ജയ് ദത്ത് അഴിമതിക്കാരനായ പോലീസുകാരനായും ആണ് എത്തുന്നത്.
ഷംഷേരയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ യാഷ് രാജ് പ്രൊഡക്ഷൻസ് പുറത്ത് വിടുന്നതിന് മുൻപേ സാമൂഹ്യ മാധ്യമങ്ങളിൽ ലീക്ക് ആയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ പ്രചരണ തന്ത്രം മാറ്റുകയും ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീസറിനൊപ്പം പുറത്ത് വിടുകയും ചെയ്തത്. ജൂലൈ 22 നാണ് ചിത്രം പുറത്തിറങ്ങുന്നത്. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഒരു ഫാന്‍റസി ആക്ഷൻ ടൈപ്പ് ചിത്രമാകും ഷസേര എന്നാണ് റിപ്പോർട്ടുകൾ. സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിന്‍റെ പരാജയം സൃഷ്ടിച്ച ക്ഷീണത്തില്‍ നിന്ന് യാഷ് രാജ് പ്രൊഡക്ഷൻസിന് കര കയറാുള്ള ഒരു മാർഗ്ഗം കൂടിയാണ് ഷംഷേര.
കാസ എന്ന സാങ്കൽപ്പിക നഗരത്തിലാണ് ഷംസേരയുടെ കഥ നടക്കുന്നത്. ഒരു മരുഭൂമിയുടെ നടുക്ക് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്‍റെ ഒരു ആകാശ ദൃശ്യം കാണിച്ചുകൊണ്ടാണ് ട്രൈലർ ആരംഭിക്കുന്നത്. ഇവിടെ ഉള്ള ജനങ്ങൾ വെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുന്ന കാഴ്ച്ചകളാണ് ട്രൈലറിന്‍റെ തുടക്കത്തിൽ കാണിക്കുന്നത്. വെള്ളത്തിന് വേണ്ടി യാജിക്കുന്ന ജനങ്ങളെ ഒരു കൂട്ടം ആയുധ ധാരികൾ ആക്രമിക്കുന്നതും ട്രൈലറിൽ കാണാം. പോലീസ് യൂണിഫോമിൽ ക്രൂര ഭാവത്തോടെ നോക്കുന്ന സഞ്ജയ് ദത്തിനെയും ട്രൈലറിൽ കാണാം.
കുതിരപ്പുറത്ത് ഒരാൾ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നത് കാണിച്ച് അതിന് പശ്ചാത്തലമായി രൺബീർ കപൂറിന്‍റെ ഡയലോഗും ട്രൈലറിൽ കേൾക്കാൻ സാധിക്കും. ഒരു കോടാലി തന്‍റെ ശത്രുക്കൾക്ക് നേരെ വീശി വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് രൺബീർ കപൂറിനെ കാണാൻ സാധിക്കുന്നത്. രൺബീർ ഇതുവരെ ചെയ്തിട്ടുള്ള ചോക്കളേറ്റ്, അർബൻ ടച്ചുള്ള നായകന്മാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ഷംഷേര എന്ന ചിത്രത്തില്‍ ഉള്ളത്. സെപ്റ്റംബറിൽ ബ്രഹ്മാസ്ത്ര എന്ന ബ്രഹ്മാണ്ട ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് രൺബീർ സിങ്ങ് എന്ന അഭിനേതാവ് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ സാധ്യതയുള്ള ചിത്രമാണ് ഷംഷേര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...