ഷാജ് കിരണിനെ 33 തവണ ഇന്റലിജൻസ് മേധാവി വിളിച്ചത് വീട്ടുകാര്യങ്ങൾ പറയാനല്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഷാജ് കിരണിനെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു പോലീസ്. അകത്ത് പോകുമെന്ന ഭയം മൂലം മുഖ്യമന്ത്രി മാനസിക വിഭ്രാന്തിയിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. വിജിലൻസിൻ്റെ മാനുവലിൽ പോലും ഇല്ലാത്ത അധികാരം വിജിലൻസ് ഉപയോഗിക്കുന്നു. ഇതൊന്നും കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ്. ചുറ്റും പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനകത്തിരിപ്പാണ്. മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും ഭയമാണ്.
സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷ വർധിപ്പിച്ചു. ഇനി മുതൽ യാത്രകളിൽ 40 അംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും എന്നാണ് റിപ്പോർട്ട്.
സ്വപ്നക്കെതിരായി ഇവരുടെ കൈവശം ഉണ്ടായിരുന്ന വീഡിയോ ഡിലീറ്റ് ആയതിനെ തുടർന്ന് അത് വീണ്ടെടുക്കാൻ തമിഴ്നാട്ടിലെ ടെക്നീഷ്യനായ സുഹൃത്തിന്റെ അരികിലേക്ക് പോയി എന്നാണ് വിവരം.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ഓഡിയോ ആണ് സ്വപ്ന പുറത്തുവിട്ടത്. മാനസിക പീഡനം പരിധി വിട്ടത് കൊണ്ടാണ് തെളിവ് പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.