Heavy rain in kerala today: ഏപ്രിൽ 16 മുതല്‍ 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.
സമീപ കർഷകനായ സ്വാമിനാഥന്റെ കൃഷിയിടം പൂർണമായി ഉപയോഗ യോഗ്യമല്ലാതായി മാറി. ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ മണ്ണിന് ജലാംശം കൂടുതലായതിനാൽ നടക്കുമ്പോൾ പോലും താഴ്ന്നു പോകുന്നതായി കർഷകർ പറയുന്നു. ഈ ഭാഗം പൂർണമായി ഒലിച്ചു പോകുവാനും സാധ്യതയുണ്ട്. സമീപത്തുള്ള വീടുകളും അപകടാവസ്ഥയിലാണ്.
കിഴക്കൻ വെള്ളത്തിന്റെ വരവും തോരാതെ പെയ്യുന്ന മഴയും ശക്തിപ്രാപിച്ചതോടെയാണ് കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നത്. പള്ളാത്തുരുത്തി, കാവാലം, പ്രദേശങ്ങളിൽ അപകട നിലയ്ക്കും മുകളിലാണ് ജലനിരപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചാലക്കുടി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്യും. വില്ലേജുകളിലെ സ്കൂള്‍ ബസുകള്‍ ഉപയോഗിച്ച് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപാര്പ്പികുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അടുപ്പിച്ചു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകൾ തുറന്നു. 29 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരെയും മാറ്റിയിട്ടുണ്ട്. ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരും കഴിയുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.