പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്ജീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കുന്നത്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണമുള്ള മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കൂടുതല്‍ നിസ്സഹായാവസ്ഥയിലേക്ക് പതിക്കുന്ന കോണ്‍ഗ്രസിനെയാണ് രാജ്യം കാണുന്നത്.
വലിയ ആഘോഷത്തോടെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ സന്പൂർണ പരാജയത്തിന് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഹുൽ ഗാന്ധിയും പരാജയപ്പെട്ടു
പഞ്ചാബിലെ ഏറ്റവും മനോഹരമായ ഗ്രാമമാണിത്. വികസനത്തിന് സർക്കാരിനേക്കാളും ഫണ്ടുകളേക്കാളും ശക്തമായ ഉദ്ദേശശുദ്ധി വേണമെന്നതിന് വ്യക്തമായ തെളിവാണ് ഈ ഗ്രാമം. നിരവധി അന്താരാഷ്ട്ര അവാർഡ് ലഭിച്ച ഈ ഗ്രാമമാണ് സക്കന്‍ വാലി.
പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സംഭവത്തില്‍ സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷയൊരുക്കാൻ സാധിക്കാത്ത പഞ്ചാബ് സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ശ്രമിച്ചത്. പഞ്ചാബിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.