സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തി ദിനം; ഓണാവധിയിലും തീരുമാനവുമായി സർക്കാർ

24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 03:27 PM IST
  • എല്ലാ സ്കൂളുകൾക്കും ഇന്ന് പ്രവർത്തി ദിനമായിരിക്കും
  • സംസ്ഥാനത്ത് ഓണാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്
  • സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും
സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തി ദിനം; ഓണാവധിയിലും തീരുമാനവുമായി സർക്കാർ

സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് പ്രവർത്തി ദിനമായിരിക്കും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ സ്കൂളുകൾക്കും പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനായാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 ഇതിന് പിന്നാലെ സംസ്ഥാനത്ത് ഓണാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 2 മുതലാണ് ഓണാവധി. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.12 ന് ആകും സ്കൂളുകൾ വീണ്ടും തുറക്കുന്നത്. 

അതിനിടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് എല്ലാ തലത്തിലേയും ജനപ്രതിനിധികളുടെ  പങ്കാളിത്തത്തോടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. 

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ  ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകവെയായിരുന്നു  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News