Upcoming OTT Releases Update : തിയറ്റർ റിലീസുകൾ നിരാശപ്പെടുത്തിയതോടെ ഓണം ഇനി ഒടിടിയിൽ ആഘോഷിക്കേണ്ട അവസ്ഥയാണ്. ബോക്സ്ഓഫിസിൽ വമ്പൻ കളക്ഷനുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഓണം നാളുകളിൽ എത്തിക്കുകയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ.
ലാൽ സിങ് ഛദ്ദ റിലീസ് ആയ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സിലും മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും എത്തിയിരുന്നു.
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഡാർലിംഗ്സ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഡാർലിംഗ്സ്. ഡാർലിംഗ്സ് ടീമിനൊപ്പം വീണ്ടും ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റോഷൻ. മെയിൻ ഡാർലിംഗ് മിസ്സിങ് ആണെന്നും റോഷൻ കുറിച്ചിട്ടുണ്ട്. റീ യൂണിയനിൽ ആലിയ ഭട്ട് ഉണ്ടായിരുന്നില്ല. ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആലിയ ഭട്ട്, ഗൗരി ഖാൻ, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
നഷ്ടം കണക്കിലെടുത്ത് ഇനിമുതൽ സ്ട്രീമിങ്ങിനൊപ്പം പരസ്യവും ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനി,സ്ക്രീൻ ഷെയിറിംഗ് പരമാവധി ഒഴിവാക്കാനായിരിക്കും ഇനി ശ്രദ്ധിക്കുക
വാശി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. ജൂലൈ 17നാണ് സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ടോവിനോയും കീർത്തിയും വക്കീലന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Vaashi Movie OTT Release on Netflix Tonight : ചിത്രം ജൂലൈ 17 അർദ്ധരാത്രിയോടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ടൊവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തിയ ചിത്രം ജൂൺ 17 നാണ് തീയറ്ററുകളിലെത്തിയത്.
Malayalam OTT Release Update : ഇന്ന് അർധരാത്രിയോടെ രണ്ട് ചിത്രങ്ങളും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.