ഈ ഓണം ഒടിടി ഇങ്ങെടുക്കുവാ; വമ്പൻ റിലീസുകൾ പ്രഖ്യാപിച്ച് വിവിധ പ്ലാറ്റ്ഫോമുകൾ

Upcoming OTT Releases Update : തിയറ്റർ റിലീസുകൾ നിരാശപ്പെടുത്തിയതോടെ ഓണം ഇനി ഒടിടിയിൽ ആഘോഷിക്കേണ്ട അവസ്ഥയാണ്. ബോക്സ്ഓഫിസിൽ വമ്പൻ കളക്ഷനുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഓണം നാളുകളിൽ എത്തിക്കുകയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ.

Written by - Jenish Thomas | Last Updated : Sep 6, 2022, 09:05 PM IST
  • തിയറ്റർ റിലീസുകൾ നിരാശപ്പെടുത്തിയതോടെ ഓണം ഇനി ഒടിടിയിൽ ആഘോഷിക്കേണ്ട അവസ്ഥയാണ്.
  • ബോക്സ്ഓഫിസിൽ വമ്പൻ കളക്ഷനുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഓണം നാളുകളിൽ എത്തിക്കുകയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ.
  • ഉത്രാടം ദിനം തുടങ്ങി 11 തീയതി ഓണം അവസാനിക്കുന്ന ദിനം വരെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ബോക്സഓഫീസ് ഹിറ്റുകൾ സംപ്രേഷണം ചെയ്യുന്നതാണ്.
ഈ ഓണം ഒടിടി ഇങ്ങെടുക്കുവാ; വമ്പൻ റിലീസുകൾ പ്രഖ്യാപിച്ച് വിവിധ പ്ലാറ്റ്ഫോമുകൾ

Onam 2022 OTT Releases : രണ്ട് വർഷത്തിന് ശേഷമാണ് എല്ലാവരും ഒത്തുചേർന്നുകൊണ്ട് ഓണം ആഘോഷിക്കുന്നത്. അതുപോലെ തന്നെ അടഞ്ഞ് കിടന്നിരുന്ന തിയറ്റർ-സിനിമ വ്യവസായം ചില ചിത്രങ്ങളുടെ പിൻബലത്തിൽ പച്ച പിടിക്കുമ്പോൾ ഓണമെന്ന് പറയുന്ന വലിയ മാർക്കറ്റിന്റെ മുമ്പിൽ കിതച്ച് നിൽക്കുകയാണ്. സാധാരണയായി ഓണത്തിന് സൂപ്പർ സ്റ്റാറുകളുടെ വമ്പൻ റിലീസുകൾ ഉൾപ്പെടെയെത്തി തിയറ്ററുകളിൽ ആരവം തീർക്കുമ്പോൾ ഇത്തവണ ആകെ തണ്ണുപ്പൻ മട്ടിലാണ്. അതുകൊണ്ട് ഈ അവസരം വിനയോഗിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. 

ഓണത്തിന് റിലീസ് ചെയ്യാൻ വേണ്ടിയിരുന്ന പൃഥ്വിരാജിന്റെ അൽഫോൺസ് പുത്രൻ ചിത്രം പ്രതീക്ഷിച്ച സമയത്ത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനെ തുടർന്ന് റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോൾഡിന്റെ നിർമാതാക്കാളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റ് നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പൃഥ്വി ചിത്രത്തിന്റെ റിലീസിന്റെ കാര്യം അനിശ്ചിതത്വത്തിലാണെന്നാണ്. പിന്നെ ആകെയുള്ളത് വിനയൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്, ബിജു മേനോന്റെ തെക്കൻ തല്ല് കേസും, കുഞ്ചാക്കോ ബോബന്റെ മലയാളം-തമിഴ് ചിത്രം ഒറ്റ് പിന്നെ ബോളിവുഡ് ബ്രഹ്മാസ്ത്രയുമാണ്. 

ALSO READ : Sudev Nair: എന്റെ മുഖവും രൂപവും ടിപ്പിക്കൽ മലയാളി അല്ല; അതിപ്പോഴും പ്രശ്നമാണ്: സുദേവ് നായർ

ഓണം ഒടിടിയിൽ ആഘോഷിക്കാം

തിയറ്റർ റിലീസുകൾ നിരാശപ്പെടുത്തിയതോടെ ഓണം ഇനി ഒടിടിയിൽ ആഘോഷിക്കേണ്ട അവസ്ഥയാണ്. ബോക്സ്ഓഫിസിൽ വമ്പൻ കളക്ഷനുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഓണം നാളുകളിൽ എത്തിക്കുകയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ. ഉത്രാടം ദിനം തുടങ്ങി 11 തീയതി ഓണം അവസാനിക്കുന്ന ദിനം വരെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ബോക്സഓഫീസ് ഹിറ്റുകൾ സംപ്രേഷണം ചെയ്യുന്നതാണ്. 

നാളെ ഏഴാം തിയതി ഉത്രാടം നാൾ

സുരേഷ് ഗോപിയുടെ ബോക്സഓഫീസ് സൂപ്പർ ഹിറ്റ് ചിത്രം പാപ്പനാണ് ഒടിടിയിലെത്തുന്നത്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സംവിധായകൻ ജോഷിയുടെ തിരിച്ച് വരവും കൂടി സാക്ഷ്യം വഹിച്ചു. നീതാ പിള്ള, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : Siju Wilson: ഭാഗ്യമല്ല... ആഗ്രഹിച്ച് എത്തിയതാണ്; 12 വർഷത്തെ സിനിമാ ജീവിതം പറഞ്ഞ് സിജു വിൽസൻ

എട്ടാം തീയതി തിരുവോണം നാൾ

ബോക്സ്ഓഫീസിൽ കളക്ഷനുകൾ വാരികൂട്ടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ആണ് ഒടിടിയിലെത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സഓഫീസിൽ 50 കോടിയിലേറെ സ്വന്തമാക്കി. റിലീസ് ദിനത്തിൽ ഉടലെടുത്ത വിവാദവും ചിത്രത്തിന് കൂടുതൽ മൈലേജ് ലഭിക്കുകയും ചെയ്തു. 

ഒമ്പതാം തീയതി അവിട്ടം നാൾ

 

തെലുങ്ക് ഇൻഡസ്ട്രിയിൽ കളക്ഷനുകൾ തൂത്തുവാരി ദുൽഖർ സൽമാൻ തന്റെ കരിയറിൽ 100 കോടിയോളം സ്വന്തമാക്കിയ ചിത്രമാണ് സീതാ രാമം. ചിത്രം തിരുവോണം നാൾ അർധരാത്രിയിൽ (സെപ്റ്റംബർ 9) ഒടിടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ സംപ്രേഷണവകാശം. ദുൽഖറിനൊപ്പം ബോളിവുഡ് മൃണാൾ താക്കൂർ, രശ്മിക മന്ദന എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

ALSO READ : Gold Movie : ഗോൾഡിന്റെ ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയാൽ മാത്രമെ റിലീസ് തീയതി പ്രഖ്യാപിക്കു: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

ചതയ ദിനത്തിൽ രാത്രിയിൽ (സെപ്റ്റംബർ 11)

കേരളത്തിലെ തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിച്ച ടൊവീനോ തോമസ് ചിത്രം തല്ലുമാലയാണ് മറ്റൊരു ഓണം ഒടിടി റിലീസായി എത്തുന്നത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. മുഹസിൻ പെരാരി തയ്യാറാക്കിയ കഥ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്നത്. ടൊവീനോയ്ക്ക് പുറമെ കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. 

ഇവയ്ക്ക് പുറമെ ബോളിവുഡ് ചിത്രം ഏക് വില്ലൻ റിട്ടേൺസ്, മാർവൽ ചിത്രം തോർ ലവ് ആൻഡ് തണ്ടർ ഈ ദിനങ്ങളിൽ ഒടിടിയിൽ റിലീസാകുന്നുണ്ട്. സെപ്റ്റംബർ എട്ടിനാണ് മാർവൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നത്. അർജുൻ കപൂർ ചിത്രം ഏക് വില്ലൻ റിട്ടേൺസ് സെപ്റ്റംബർ 9ന് നെറ്റ്ഫ്ലിക്സിലും സംപ്രേഷണം ചെയ്യും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News