Ek Villain Returns: 'ഏക് വില്ലൻ റിട്ടേണ്‍സ്' ഒടിടിയിലേക്ക്; ജോൺ എബ്രഹാം ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

ജോണ്‍ എബ്രഹാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചു. '100 പേര്‍സെന്റ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 11:55 AM IST
  • നെറ്റ്ഫ്ലിക്സിൽ സെപ്റ്റംബർ ഒമ്പത് മുതൽ ചിത്രം സ്ട്രീമിം​ഗ് തുടങ്ങും.
  • ചിത്രത്തിൽ അര്‍ജുൻ കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.
  • മൊഹിത് സുരി ആണ് സംവിധാനം ചെയ്‍തത്.
Ek Villain Returns: 'ഏക് വില്ലൻ റിട്ടേണ്‍സ്' ഒടിടിയിലേക്ക്; ജോൺ എബ്രഹാം ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

ജോണ്‍ എബ്രഹാമിന്റെ ഏറ്റവും ഒടുവിലായി പ്രദർശനത്തിനെത്തിയ ചിത്രമാണ് 'ഏക് വില്ലൻ റിട്ടേണ്‍സ്'. 2022 ജൂലൈ 29നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോഴിത ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ സെപ്റ്റംബർ ഒമ്പത് മുതൽ ചിത്രം സ്ട്രീമിം​ഗ് തുടങ്ങും. ചിത്രത്തിൽ  അര്‍ജുൻ കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. മൊഹിത് സുരി ആണ്  സംവിധാനം  ചെയ്‍തത്. ദിഷ പതാണിയും താര സുതാരിയയുമാണ് നായികമാര്‍. വികാസ് ശിവരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ജോണ്‍ എബ്രഹാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചു. '100 പേര്‍സെന്റ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ റിതേഷ് ദേശ്‍മുഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നോറ ഫതേഹി, ഷെഹനാസ് ഗില്‍ എ്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇന്ത്യൻ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടാണ് '100 പേര്‍സെന്റ്' ഒരുങ്ങുന്നത്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2023 ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തും. സാജിദ് ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: 'നാൾ ഹരിതം', അല്‍ഫോന്‍സിന്‍റെ സം​ഗീതത്തിലൊരുങ്ങിയ മെലഡി; 'സുന്ദരി ഗാര്‍ഡന്‍സി'ലെ വീഡിയോ ​ഗാനമെത്തി

 

ഷാരൂഖ് ഖാൻ നായകനാകുന്ന 'പത്താൻ' എന്ന ചിത്രമാണ് ഇനി ജോണ്‍ എബ്രഹാം അഭിനയിച്ചതില്‍ പുറത്തിറങ്ങാനുള്ളത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് 'പത്താൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ജോണ്‍ എബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്ന ഒരു ടീസറും പുറത്തിറക്കിയിരുന്നു. 2023 ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News