Good Friday Today: ക്രിസ്തുവിന്റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കലാണ് ദുഃഖവെള്ളി. എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും പ്രത്യേക തിരുക്കർമ്മങ്ങളും പരിഹാര പ്രദക്ഷിണവും നടത്തും.
നീണ്ട അരാധനയും പ്രദിക്ഷണവുമായി ഇന്ന് ക്രിസ്തീയ സമൂഹ കടമപ്പെട്ട ദിവസമായിട്ടാണ് കരുതുന്നത്. രാവിലെ തന്നെ പള്ളികളിൽ എത്തി ഓരോ യാമ പ്രാർഥനകളും നടത്തി ഉച്ചയ്ക്ക് ശേഷം വരെ നീണ്ട് പോകുന്ന ആരാധന ശൈലിയാണ് ഇന്ന് നടക്കുന്നത്.
ക്രിസ്തു മതത്തിന്റെ സ്ഥാപകകനായ യേശു ക്രിസ്തു തന്റെ ക്രൂശ്മരണത്തിന് തൊട്ട് മുമ്പ് ശിഷ്യന്മാർക്കൊപ്പമിരുന്ന് യഹൂദ പാരമ്പര്യം അനുസരിച്ച് അപ്പവും വീഞ്ഞും പങ്കിട്ട് നൽകി. ആ സന്ദർഭത്തെയാണ് ഔദ്യോഗികമായി ക്രിസ്തീയ വിശ്വാസത്തിന്റെ നെടും തൂണായ കുർബാനയുടെ സ്ഥാപിതമായി ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.