2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം പദ്ധതിയുടെ ഭാഗമായാണ് ജനീകീയ ഹോട്ടലുകൾ ആരംഭിച്ചത്.സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം
ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾ പുലരുന്നുണ്ടെന്നും മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാർക്ക് കുറഞ്ഞ ചിലവിൽ കഴിക്കാൻ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതൽ അർത്ഥവത്താക്കാനും ജനകീയ ഹോട്ടൽ സംരംഭത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റാനും കൈകൾ കോർക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.