കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. 1095 ജനകീയ ഹോട്ടലുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
പണമില്ലാത്തത് കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങായാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകൾ (Janakeeya Hotel) തുടങ്ങിയത്. വിശപ്പുരഹിത കേരളം എന്ന സർക്കാരിന്റെ (Government) പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. മികച്ച രീതിയിലാണ് ഹോട്ടലുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. നിലവിൽ 4885 കുടുംബശ്രീ (Kudumbasree) അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. 1095 ജനകീയ ഹോട്ടലുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.