Happy Daughters Days 2023 Wishes & Quotes : മാതൃദിനം, പിതൃദിനം തുടങ്ങിയ ദിനങ്ങൾ ആഘോഷിക്കുന്നത് പോലെയാണ് ഇന്ന് സെപ്റ്റംബർ 24ന് ഞായറാഴ്ച പെൺമക്കളുടെ ദിനമായി ആചരിക്കുന്നത്
ഓരോ വർഷവും സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച പെൺമക്കളുടെ ദിനം ആഘോഷിക്കുന്നു. പെൺകുഞ്ഞുങ്ങളെ ബഹുമാനിക്കുന്നതിനാണ് അന്താരാഷ്ട്ര പെൺമക്കളുടെ ദിനം ആചരിക്കുന്നത്. ഈ ദിവസത്തിൽ മകൾക്ക് ആശംസകൾ നേർന്ന് പോസ്റ്റിട്ടിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. 'ഈ ദിവസം നമ്മൾ ഒരുമിച്ച് പങ്കിട്ട ഓരോ നിമിഷത്തെ കുറിച്ചും എന്നെ ഓർമ്മിപ്പിക്കുന്നു! അത് ഞാൻ ശരിക്കും വിലമതിക്കുന്നു... സാറ നിനക്ക് ആശംസകൾ' എന്നാണ് സച്ചിൻ കുറിച്ചിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.