ഡിസംബർ മൂന്നിന് ഗുരുവായൂർ ഏകാദശി ആചരിക്കാനായിരുന്നു മുൻ തീരുമാനം. പഞ്ചാംഗഗണിത കർത്താക്കളും മറ്റു ജ്യോതിഷ പണ്ഡിതരും ക്ഷേത്ര ഓതിക്കന്മാരും ഡിസംബർ നാലിനാണ് ഏകാദശി ആചരിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് രണ്ടു ദിവസങ്ങളിൽ ഏകാദശി ആചരിക്കാൻ തീരുമാനിച്ചത്.
Mukesh Ambani: ഗുരുവായൂർ ദേവസ്വത്തിന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നതിനയുള്ള സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.
പൂവിൽപ്പനക്കാരായ ദമ്പതികളോട് ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി. ഗുരുവായൂർ ഇരിങ്ങപ്പുറം കോറോട്ട് വീട്ടിൽ ഷനീഷ് ധന്യ എന്നീ ദമ്പതികളോടാണ് കഴിഞ്ഞദിവസം സെക്യൂരിറ്റിക്കാരൻ മോശമായി പെരുമാറിയത്. ഗുരുവായൂർ വടക്കേനടയിൽ വൈശാഖം ഇന്റർനാഷണൽ ഹോട്ടലിന് സമീപം പൂകച്ചവടം നടത്തിയാണ് ഇവർ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്.
എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്നും വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല എന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.