Gold seized from Kannur airport: ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീർ, കണ്ണൂർ സ്വദേശി സയ്യിദ് എന്നിവരിൽ നിന്നാണ് കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസ് വിഭാഗം സ്വർണം പിടികൂടിയത്.
സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇഡിക്കെതിരേ എന്നു തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു സബ്മിഷൻ .അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി.സി.സി.റ്റി.വി ദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഒരാളെ കമ്മീഷണർ ഓഫീസിലും മറ്റൊരാളെ കഴക്കൂട്ടം സ്റ്റേഷനിലും ചോദ്യം ചെയ്തു വരികയാണ്.
സ്വർണ്ണക്കടത്ത് വിവാദവും അതിനുശേഷം ഉണ്ടായ സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ നടന്ന പുതിയ സ്പ്രിംഗ്ലർ വിവാദവും കത്തി നിൽക്കേയാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ ശക്തമായ രാഷ്ട്രീയ സമരം ഭരണപക്ഷത്തിനെതിരെ നടത്തുമ്പോൾ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് സിപിഎം ശ്രമം.
മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പിൽ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്.
Pinarayi Vijayan Daughter Controversy ആരോപണങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയാണെന്നും വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്ന് വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയുള്ളൂ എന്ന് ആര്യാ തന്റെ പോസ്റ്റിൽ കുറിച്ചു.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പിസി ജോർജ് തന്നെ സമീപിച്ചുവെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.