Silence Period Violation: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായി കർണാടക വോട്ടർമാരോട് സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
Karnataka Assembly Elections 2023: കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Karnataka Assembly Elections 2023: മെയ് 10 ന് കർണാടകയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2019 നും 2023 നും ഇടയിൽ സംസ്ഥാനത്ത് നടന്ന അഴിമതി നിരക്ക് പട്ടിക വെളിപ്പെടുത്തുന്ന ഒരു കൂട്ടം പോസ്റ്ററുകളും പരസ്യങ്ങളും കോൺഗ്രസ് പുറത്തിറക്കിയിരുന്നു..
Karnataka Assembly Elections 2023: തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാന്റെ നാമത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് കോണ്‍ഗ്രസ് വിവാദമാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി
Karnataka Assembly Elections 2023: ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചത്.
AAP: ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുത്തത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയാണ് അധികാരത്തിലുള്ളത്.
Uddhav Thackeray: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ശിവസേന' എന്ന പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു താക്കറെയുടെ ഈ പരാമര്‍ശം
6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 7 നിയമസഭാ സീറ്റുകളിലേയ്ക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ BJP മിന്നും പ്രകടനം കാഴ്ചവച്ചപ്പോള്‍ തെലങ്കാനയില്‍ ടിആർഎസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
Arya Rajendran Controversy : ഇങ്ങനെയൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും മേയറുടെ ഓഫീസിൽ നിന്ന് ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ 2022 പ്രകാരം ഒക്ടോബർ 17 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന് നവംബർ 12 ന് വോട്ടെടുപ്പ് നടത്തുകയും ചെയ്യും. ഡിസംബർ 8നാണ് വോട്ടെണ്ണൽ നടക്കുക.
ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. 6 സംസ്ഥാനങ്ങളിലെ ഒഴിവുള്ള 7 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തീയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. നവംബർ 3 ന് വോട്ടെടുപ്പ് നടക്കും. നവംബർ 6 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
COVID കേസുകളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടി, ജനുവരി 8 ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ റാലികൾക്കും റോഡ്ഷോകൾക്കും പദയാത്രകൾക്കും തിരഞ്ഞെടുപ്പ് പാനൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.