New Delhi: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതേസമയം, ഉത്തർപ്രദേശിലെയും ഗോവയിലെയും നിയമസഭ തിരഞ്ഞെടുപ്പുകൾക്കായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ലോക് കല്യാൺ സങ്കൽപ് പത്ര (തിരഞ്ഞെടുപ്പ് പ്രകടനപത്രിക) ഇന്ന് പുറത്തിറങ്ങും.
Aso Read: UP Election 2022: യുപിയിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
രണ്ട് വ്യത്യസ്ത പരിപാടികളിലായാണ് പ്രകടനപത്രിക പുറത്തിറക്കുക. മുന്‍പ് ഫെബ്രുവരി 6-നായിരുന്നു പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.
Also Read: Covid Second Wave: ഗംഗയില്‍ തള്ളപ്പെട്ട മൃതദേഹങ്ങളുടെ കാര്യത്തില്‍ കൈ മലര്‍ത്തി കേന്ദ്രം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക ലഖ്‌നൗവിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പ്രകാശനം ചെയ്യും. അതേസമയം, ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രിക ഉച്ചയ്ക്ക് 12.30ന് പനാജിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രകാശനം ചെയ്യുക.
ഫെബ്രുവരി 14 നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം, 7 ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...