വോയിസ് മെസേജിങ്ങിൽ പുതിയ മാറ്റവുമായി വാട്ട്സാപ്പ്

വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6 ഫീച്ചറുകളാണ് ഒരുങ്ങുന്നത്

Last Updated : Apr 13, 2022, 05:46 PM IST
  • വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6 ഫീച്ചറുകളാണ് ഒരുങ്ങുന്നത്
  • ശബ്ദസന്ദേശം തരംഗരൂപത്തിൽ ദൃശ്യമാവുന്ന സിസ്റ്റമാണ് മറ്റൊന്ന്
  • വോയിസ് കേൾക്കുമ്പോൾ തന്നെ ശബ്ദത്തിന്റെ തീവ്രത മനസിലാവും
വോയിസ് മെസേജിങ്ങിൽ പുതിയ മാറ്റവുമായി വാട്ട്സാപ്പ്

പുതിയ പരിഷ്കാരവുമായി വാട്‌സ് ആപ്പ് വരുന്നു. ഇത്തവണ മാറ്റം വരുന്നത് വോയിസ് മെസേജുകളുമായി ബന്ധപ്പെട്ടാണ് .വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6 ഫീച്ചറുകളാണ് ഒരുങ്ങുന്നത് . വോയിസ് മെസേജ് അയക്കുന്നതിനും മറ്റൊരാൾ അയച്ച വോയിസ് കേൾക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതാണ് പുതിയ അപ്ഡേറ്റ് . എന്തൊക്കെയാണീ സൗകര്യങ്ങൾ എന്ന് നോക്കാം

ഒരാൾ അയച്ച വോയിസ് മെസേജ് കേൾക്കണമെങ്കിൽ അയാളുടെ ചാറ്റ് ബോക്സിൽ തന്നെ നിൽക്കണമെന്നാണ് നിലവിലെ നിബന്ധന . എന്നാൽ ഇനി അതിന് മാറ്റം വരുന്നുണ്ട് . ഒരാളുടെ വോയിസ് മെസേജ് കേൾക്കുന്നതിനിടയിൽ തന്നെ മറ്റൊരാളുടെ ചാറ്റ് ബോക്സിൽ പോകാം . വോയിസ് മെസേജ് റെക്കോഡ് ചെയ്യുന്നതിനിടയിൽ തെറ്റി പോയാൽ നമ്മൾ വീണ്ടും ആദ്യം മുതൽ വോയിസ് റെക്കോഡ് ചെയ്യണായിരുന്നു . എന്നാൽ പുതിയ അപ്ഡേറ്റിൽ റെക്കോഡ് ചെയ്യുന്നതിനിടയിൽ വെച്ച് നിറുത്താനും അത് കട്ട് ആവാതെ പുനഃരാരംഭിക്കാനും സാധിക്കും . റെക്കോഡിങ്ങിനിടെ സംശയമോ തടസമോ ഉണ്ടായാൽ ആദ്യം മുതൽ വീണ്ടും ചെയ്യേണ്ടതില്ല .

ശബ്ദസന്ദേശം തരംഗരൂപത്തിൽ ദൃശ്യമാവുന്ന സിസ്റ്റമാണ് മറ്റൊന്ന് . വോയിസ് കേൾക്കുമ്പോൾ തന്നെ ശബ്ദത്തിന്റെ തീവ്രത മനസിലാവും . റെക്കോഡ് ചെയ്ത ശബ്ദം അയക്കും മുൻപ് കേൾക്കാൻ നമുക്ക് ഇതുവരെ ഓപ്ഷനില്ലായിരുന്നു . എന്നാൽ ഇനി അതിനും സാധിക്കും . റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശം അയക്കും മുൻപ് കേൾക്കാൻ പുതിയ അപ്ഡേറ്റിലൂടെ സാധിക്കും . 

ഒരാളുടെ സന്ദേശം കേൾക്കുന്നതിനിടയ്ക്കുവെച്ച് നിർത്തേണ്ടിവന്നാലോ ചാറ്റിന് പുറത്ത് പോയാലോ കേട്ടു നിർത്തുന്നിടത്തുനിന്ന് തന്നെ തുടർന്ന് കേൾക്കാൻ സാധിക്കും
വരുന്ന ആഴ്ചകളിൽ വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക വഴി ഈ സൗകര്യങ്ങൾ ലഭിക്കും . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News