Valentine's Day 2023: വാലന്റൈൻസ് ഡേയിൽ അനിമേറ്റഡ് ഡൂഡിലുമായി ഗൂഗിൾ

Valentine's Day Google Doodle: ഫെബ്രുവരി 14 ആയ ഇന്നാണ് വാലന്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ മഴത്തുള്ളികൾ ചേർന്ന് ഹൃദയം രൂപപ്പെടുന്ന മനോഹരമായ അനിമേഷനുമായി ഗൂഗിൾ ഡൂഡിലും ആഘോഷിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Feb 14, 2023, 11:54 AM IST
  • ഫെബ്രുവരി 14 ആയ ഇന്നാണ് വാലന്റൈൻസ് ഡേ
  • മനോഹരമായ അനിമേഷനുമായി ഗൂഗിൾ ഡൂഡിലും ആഘോഷിക്കുകയാണ്
  • ശരിക്കും റൊമാന്റിക് ആയിട്ടുണ്ട് അനിമേഷൻ.
Valentine's Day 2023: വാലന്റൈൻസ് ഡേയിൽ അനിമേറ്റഡ് ഡൂഡിലുമായി ഗൂഗിൾ

Valentine's Day 2023: ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ആഘോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് ഫെബ്രുവരി 14 ആയ ഇന്ന് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഗൂഗിളും മനോഹരമായ ഡൂഡിലിലൂടെ പ്രണയദിനം ആഘോഷിക്കുകയാണ്.  പ്രണയ വികാരത്തെ ഉണർത്തുന്ന രീതിയിലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിലിലും.  ഇത്തവണ രണ്ട് മഴത്തുള്ളികൾ ചേർന്ന് ഹൃദയം രൂപപ്പെടുത്തുന്നതിന്റെ മനോഹര അനിമേഷനാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.  ഇത് കാണുമ്പോൾ രണ്ടുപേർ കണ്ടുമുട്ടുന്നതും ശേഷം പ്രണയത്തിലായി ഒരുമിക്കുന്ന ഒരു ഫീൽ നമുക്ക് ലഭിക്കും.  അത്രയ്ക്കും നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ശരിക്കും റൊമാന്റിക് ആയിട്ടുണ്ട് അനിമേഷൻ. 

Also Read: Valentine's Day 2023 gifts: വാലന്റൈൻസ് ഡേയ്ക്ക് നൽകാം ഈ സമ്മാനങ്ങൾ... മധുരിക്കട്ടേ ഈ പ്രണയദിനം

 

Also Read: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും! 

ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം എന്തെന്ന് ചോദിച്ചാൽ അധികം ആലോചിക്കാതെ തന്നെ നമുക്ക് പറയാൻ കഴിയും 'പ്രണയം' എന്ന്.  പരിധികളില്ലാതെ സ്നേഹം പരസ്‌പരം കൈമാറുന്ന ഒന്ന് തന്നെയാണ് പ്രണയം. ലോകമെമ്പാടും വാലന്റൈൻസ് ദിനം ആഘോഷിക്കുന്ന അസുലഭ നിമിഷത്തിൽ ഗൂഗിൾ ഡൂഡിലും വൈറലാകുന്നുണ്ട്.

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

 

പ്രണയം പറയാനുള്ള അനുയോജ്യമായ ഒരു ദിനമായിട്ടാണ് വാലന്റൈൻസ് ഡേയെ കാണുന്നത്.  കഴിഞ്ഞ ഒരാഴ്‌ചയോളമായി ഈ ദിനത്തിന്റെ കാത്തിരിപ്പിലാണ് പ്രണയിതാക്കൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News