New Delhi: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമമായ ട്വിറ്ററിനുള്ള (Twitter) എല്ല നിയമപരിരക്ഷ ഒഴിവാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ് (Ravi Shankar Prasad) അറിയിച്ചു. അവസരങ്ങൾ പല തവണ നൽകിട്ടും ട്വിറ്റർ മനപൂർവം സർക്കാരിന്റെ നിബന്ധനകൾ നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുകയാണെന്ന് രവി ശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
എന്നാൽ തങ്ങൾ നടപ്പിലാക്കുന്ന ഒരോ പുരോഗതിയും ഐടി മന്ത്രാലയത്തെ അറിയിക്കുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. താൽക്കാലികമായി ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമച്ചതായി ട്വിറ്ററിന്റെ ഇന്ത്യൻ വക്താവ് പറഞ്ഞു. ഇക്കാര്യം ഉടൻ തന്നെ ഐടി മന്ത്രാലയത്തെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു
ALSO READ : New Digital Rules : പുതിയ നിയമങ്ങൾ പാലിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് സർക്കാരിനോട് Twitter
കേന്ദ്ര സർക്കാർ പുതുക്കിയ ഐടി നയങ്ങൾ പാലിച്ചില്ലങ്കിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിയമപരിരക്ഷ പിൻവലിക്കുമെന്ന് നേരത്തെ ഐടി മന്ത്രാലയം ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡയകൾക്ക് താക്കീത് നൽകിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ പാലിക്കാൻ സമയം വേണമെന്ന് ട്വിറ്റർ ഐടി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് സമയം നൽകിട്ടും നയങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യറാകാത്തതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി.
ALSO READ : സർക്കാർ ബ്ലു ടിക്കിനായി പോരാടുന്നു, കോവിഡ് വാക്സിനായി ജനം നട്ടം തിരിയുന്നു : രാഹുൽ ഗാന്ധി
ഏതെങ്കിലും വിദേശ സ്ഥാപനങ്ങൾ തങ്ങളാണ് അഭിപ്രായ സ്വതന്ത്ര്യയത്തിന്റെ പതാകവാഹകരെന്ന് എന്ന് സ്വയം ചിത്രീകരിച്ച് രാജ്യത്തിന്റെ നിയമം നടപ്പിലാക്കാൻ ശ്രമിക്കുയാണെങ്കിൽ അത് പാഴ്ശ്രമാകുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
However, if any foreign entity believes that they can portray itself as the flag bearer of free speech in India to excuse itself from complying with the law of the land, such attempts are misplaced.
— Ravi Shankar Prasad (@rsprasad) June 16, 2021
ഈ കേന്ദ്രം നിയമപരിരക്ഷ ഒഴിവാക്കിയതോടെ ട്വിറ്ററിലെ ഉള്ളടക്കത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് വന്നാൽ അത് ട്വിറ്റർ നേരിടേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...