ന്യൂഡൽഹി: ട്വിറ്റർ സിഇഒ ജാക്ക് ഡോർസി രാജിവെച്ചു. നിലവിൽ കമ്പനി സി.ടി.ഒ പരാഗ് അഗർവാൾ പകരം സി.ഇ.ഒ ആകും. ട്വിറ്റർ ബോർഡ് അംഗമായും പരാഗിനെ നിയമിക്കും. ജാക്കിൻറെ വിടവാങ്ങൽ പ്രസംഗം വളരെ അധികം പേരാണ് കണ്ടത്.
“ഞാൻ ട്വിറ്റർ വിടാൻ തീരുമാനിച്ചു, "Twitter's CEO എന്ന നിലയിൽ പരാഗിലുള്ള എന്റെ വിശ്വാസം ആഴമേറിയതാണ്. കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികച്ചതാണ്. "
ട്വിറ്ററിൻറെ വിവാദ സി.ഇ.ഒ എന്ന പദവിയാണ് ജാക്ക് ഒഴിയുന്നത്.ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത്, മുൻ പ്രസിഡന്റിനെ ട്വിറ്ററിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഡോർസി കടുത്ത നിലപാട് സ്വീകരിച്ചു.
Also Read: Old One Rupee Note: ഈ 1 രൂപയുടെ നോട്ട് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ
നിയമനിർമ്മാതാക്കളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും കടുത്ത വിമർശനത്തിന് വിധേയമായ ഒരു കാലഘട്ടമായിരുന്നു ഡോർസിയുടേത്. വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങൾ, രാഷ്ട്രീയക്കാരിൽ നിന്നുള്ള മറ്റ് തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ പുറത്ത് എത്തിക്കാനും പോലീസിനെ സഹായിക്കാനും സജീവമായ പങ്ക് ഡോർസി വഹിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...