ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം എപ്പോഴും ആളുകൾക്ക് അപ്ഡേറ്റുകൾ നൽകി കൊണ്ടിരിക്കുന്ന ആപ്പുകളിൽ ഒന്നാണ്.ഒരു വർഷം മുമ്പാണ്.ആപ്പിലെ ലൈക്ക് എണ്ണം വർദ്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ ഇൻസ്റ്റഗ്രാം ഉൾപ്പെടുത്തിയത്.
ഇൻസ്റ്റാഗ്രാമിലെ ലൈക്കുകൾ മാത്രം കണക്കിലെടുത്താണ് ആളുകൾ അവരുടെ കണ്ടൻറിനെ വിലയിരുത്തുന്നത്. ഇത് പലപ്പോഴും കണ്ടൻറ് ഡീ ഗ്രേഡിങ്ങിലേക്കും എത്താറുണ്ട്. അത്തരത്തിൽ ലൈക്കുകൾ ആൾക്കാരെ കാണിക്കാതെ എന്ത് ചെയ്യാം എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ നിങ്ങൾക്ക് ലൈക്കുകൾ ഹൈഡ് ചെയ്യാൻ നിങ്ങൾക്ക് മൂന്ന് വ്യത്യസ്ത വഴികളുണ്ട് - (1) പോസ്‌റ്റ് ചെയ്യുമ്പോൾ തന്നെ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യാം
(2) ഒരു പോസ്റ്റിൻെ മാത്രം ലൈക്കുകൾ ഹൈഡ് ചെയ്യാം.
(3) എല്ലാ പോസ്റ്റുകളിൽ നിന്നും ലൈക്ക് ഹൈഡ് ചെയ്യാം.
എങ്ങനെ ഹൈഡ് ചെയ്യാം ?
ആദ്യം ഫോണിൽ Instagram ആപ്പ് തുറക്കണം. അതിനുശേഷം ചിത്രം പോസ്റ്റുചെയ്യുന്നതിന് ഇടത്തുനിന്ന് വലത്തോട്ട് സ്വൈപ്പ് ചെയ്യുക.ഗാലറിയിൽ നിന്ന് പോസ്റ്റുചെയ്യാൻ ഒരു ചിത്രം തിരഞ്ഞെടുത്ത് നിങ്ങൾ ഷെയർ എത്തുന്നതുവരെ
nex അമർത്തുക. ഇവിടെ, താഴെയുള്ള 'അഡ്‌വാൻസ് സെറ്റിംഗ്‌സ്' ടാപ്പ് ചെയ്‌ത് 'ലൈക്ക്, വ്യൂ കൗണ്ട്‌സ് മറയ്ക്കുക' ബട്ടൺ ഓണാക്കുക. ഇപ്പോൾ നിങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്റിന്റെ ലൈക്കുകൾ കണക്കാക്കില്ല.
വ്യക്തിഗത പോസ്റ്റിൽ നിന്ന് ലൈക്കുകളുടെ എണ്ണം എങ്ങനെ മറയ്ക്കാം?
വ്യക്തിഗത പോസ്റ്റുകളിൽ നിന്ന് ലൈക്കുകൾ മറയ്ക്കാൻ, ആദ്യം നിങ്ങളുടെ ഉപകരണത്തിൽ Instagram ആപ്പ് തുറക്കുക. അതിനുശേഷം വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പുചെയ്‌ത് നിങ്ങൾക്ക് ലൈക്ക് കൗണ്ട് മറയ്‌ക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റ് കണ്ടെത്തി തുറക്കുക. ഇപ്പോൾ, പോസ്റ്റിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്യുക.
ഇവിടെ 'ഹൈഡ് ലൈക്ക് കൗണ്ട്' എന്നതിൽ ടാപ്പ് ചെയ്യുക. ഇങ്ങനെ ആ പോസ്റ്റിൽ നിന്നുള്ള ലൈക്ക് കൗണ്ട് മറയ്‌ക്കും എങ്കിലും
ആരാണ് പോസ്റ്റ് ലൈക്ക് ചെയ്‌തതെന്ന് നിങ്ങൾക്ക് തുടർന്നും കാണാൻ കഴിയും, കൂടാതെ നിങ്ങളുടെ പോസ്റ്റ് ലൈക്ക് ചെയ്‌ത ആളുകൾ ടാപ്പുചെയ്യുകയാണെങ്കിൽ, അവരുടെ എണ്ണം നിങ്ങൾക്ക് കാണാനാകും.
എല്ലാ പോസ്റ്റുകളിൽ നിന്നും ലൈക്ക് കൗണ്ട് എങ്ങനെ മറയ്ക്കാം?
ആദ്യം Instagram ആപ്പ് തുറക്കുക. അതിനുശേഷം വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ മുകളിൽ വലത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ടാപ്പുചെയ്യുക, തുടർന്ന് സെറ്റിങ്ങ്സ് തുറക്കാം. പിന്നീട് പ്രൈവസിയിൽ ടാപ്പ് ചെയ്ത് പോസ്റ്റിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം 'ലൈക്ക് ആൻഡ് വ്യൂ കൗണ്ട്‌സ് മറയ്ക്കുക' ബട്ടൺ ഓണാക്കുക. ഇപ്പോൾ നിങ്ങളുടെ എല്ലാ പോസ്റ്റുകളുടെയും ലൈക്കുകളുടെയും കാഴ്‌ചകളുടെയും എണ്ണം മറയ്‌ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...