Jio prepaid Plan: ഉപയോക്താക്കളെ വീണ്ടും ഞെട്ടിച്ചിരിയ്ക്കുകയാണ് ജിയോ. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിയ്ക്കുയാണ് ഈ ടെലികോം ഭീമന്‍.
ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്രീപെയ്ഡ് പ്ലാന്‍ ഏറെ ലാഭകരം മാത്രമല്ല, ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മികച്ചതാണ്. ഇത്രയും മികച്ച ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നിരക്ക് കൂടിയ റീചാർജിൽ മാത്രമേ കാണാൻ കഴിയൂ.
Also Read: RBI Update: ഏപ്രിൽ 3ന് ധനനയ അവലോകന യോഗം, റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിക്കാന്‍ സാധ്യത
പ്രീപെയ്ഡ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടെക്കൂടെ ആല്ലെങ്കില്‍ എല്ലാ മാസവും മുടങ്ങാതെ റീ ചാര്‍ജ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ആ അവസരത്തില്‍ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ വാലിഡിറ്റിയും ആനുകൂല്യങ്ങളും നല്‍കുന്ന പ്ലാനുകളാണ് ഉപയോക്താക്കല്‍ കൂടുതല്‍ തിരയുക.
നിങ്ങളൊരു ജിയോ പ്രീപെയ്ഡ് ഉപഭോക്താവാണെങ്കിൽ എല്ലാ മാസവും റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെങ്കിൽ, ഈ പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ചതാണ് എന്ന് തെളിയിക്കാനാകും. യഥാർത്ഥത്തിൽ, ഈ പ്ലാനിന്‍റെ വാലിഡിറ്റി വളരെ ഉയർന്നതാണ്. അതായത് ഈ പ്ലാനിലൂടെ നിങ്ങൾക്ക് എല്ലാ മാസവും റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. ഈ പ്ലാനിനെകുറിച്ചും അതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ചും കൂടുതല്‍ അറിയാം.
ജിയോയുടെ ഈ അടിപൊളി റീചാർജ് പ്ലാനിന്‍റെ വിലയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഇതിനായി ഉപഭോക്താക്കൾ 240 രൂപ നൽകണം. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ഈ നീണ്ട വാലിഡിറ്റി എല്ലാ മാസവും റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. ഈ ആനുകൂല്യങ്ങൾ മാത്രമല്ല ഈ പ്ലാനില്‍ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. അതായത്, ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ഇനിയും ഏറെ ആനുകൂല്യങ്ങള്‍ ലഭിക്കും.
ഈ റീചാർജ് പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി കൂടാതെ ഉപഭോക്താക്കൾക്ക് വേറെയും ആനുകൂല്യങ്ങൾ ലഭിക്കുന്നു, ഇതിൽ പ്രതിദിനം ലഭിക്കുന്ന 2GB ഡാറ്റ ഉൾപ്പെടുന്നു. ഇത് ഉപഭോക്താക്കൾക്ക് 84 ദിവസത്തേക്ക് ദിവസവും ലഭിക്കും. ഈ ഡാറ്റയുടെ സഹായത്തോടെ, ഉപഭോക്താക്കൾക്ക് അവരുടെ ഇന്‍റർനെറ്റ് സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. അതുകൂടാതെ, 84 ദിവസത്തെ സൗജന്യ കോളിംഗ് ആസ്വദിക്കാനും കഴിയും. ഈ റീചാർജ് പ്ലാനിൽ, ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും 100 SMS നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...