അതി മനോഹരമായ ആനിമേറ്റഡ് ഗൂഗിൾ ഡൂഡിലിലൂടെ (Google Doodle) ഇന്ന് ഗൂഗിൾ വസന്തത്തെ വരവേറ്റു. നോർത്തേൺ ഹെമിസ്പിയറിൽ ഇന്ന് വസന്തത്തിന്റെ ആദ്യ ദിനമാണ്. അതിനെ വരവേറ്റ് കൊണ്ട് ആനിമേറ്റഡ് മുള്ളൻ പന്നിയുടെ ചിത്രമാണ് ഗൂഗിൾ ഡൂഡിൽ ഇന്ന് നൽകിയിരിക്കുന്നത്. മാർച്ച് 20 ആരംഭിക്കുന്ന വസന്ത കാലം ജൂൺ 21 വരെ നീണ്ട് നിൽക്കും. രാത്രിയ്ക്കും പകലിനും ഒരേ നീളമായിരിക്കും എന്ന പ്രത്യേകത കൂടി ഇന്നത്തെ ദിവസത്തിനുണ്ട്.
Spring is here so we’re ‘hedgehog’ging this space with the new #GoogleDoodle
RT if you’re in a spring state of mind pic.twitter.com/53iD6kVSzk
— Google India (@GoogleIndia) March 20, 2021
ലോകത്തിലെ ഒരു വിധം എല്ലാ പ്രദേശങ്ങളിലും ഇന്നത്തെ ദിവസം രാത്രിയ്ക്കും (Night) പകലിനും 12 മണിക്കൂർ വീതമായിരിക്കും ദൈർഖ്യം. ശൈത്യകാലം കഴിഞ്ഞ് ചൂടുള്ള ദിവസങ്ങൾ വരാനിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുന്ന ദിവസം കൂടിയാണിത്. സാധാരണ ദിവസങ്ങളിൽ കേന്ദ്ര ഭാഗത്ത് നിന്ന് അല്പം മാറി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യൻ (Sun) ഇന്ന് കൃത്യം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കും.
ഇത്തരം ദിവസങ്ങളെ ഇക്യു്നോക്സ് എന്നാണ് അറിയപ്പെടാറുള്ളത്. ഒരു വർഷത്തിൽ 2 ഇക്യു്നോക്സുകളാണ് ഉള്ളത്. ഒന്ന് മാർച്ചിലും ഒന്ന് സെപ്റ്റംബറിലുമാണ് ഉള്ളത്. അടുത്ത ഇക്യു്നോക്സ് സെപ്റ്റംബർ 22നാണ്. ഇത്തവണ ഗൂഗിൾ പങ്ക് വെച്ച ആനിമേറ്റഡ് മുള്ളൻ പന്നി പൂക്കളും ഏന്തിയാണ് എത്തിയിരിക്കുന്നത്. അത് കൂടാതെ അതിന് ചുറ്റും തേനീച്ചകളും ഉണ്ട്. വളരെ സന്തോഷം നൽകുന്ന ഒരു ദൃശ്യമാണ് ഗൂഗിൾ (Google) പങ്ക് വെച്ചിരിക്കുന്നത്.
എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള സമയമാണ് വസന്തം (Spring). മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ ഈ കാലം വളരെ പ്രായപ്പെട്ടതാണ്. വടക്ക് നിന്നും ശൈത്യകാലത്ത് ചൂട് തേടി വന്ന മൃഗങ്ങളൊക്കെ തിരിച്ച് സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്ന സമയമാണ് വസന്തം. മാത്രമല്ല ഏറ്റവും കൂടുതൽ പഴങ്ങൾ ഉണ്ടാകുന്നതും ധാരാളം പക്ഷം കിട്ടുന്നതുമായ സമയം കൂടിയാണ് വസന്തം. മാത്രമല്ല മൃഗങ്ങൾക്ക് ഈ സമയത്താണ് സാധാരണയായി കുട്ടികൾ ഉണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...