Ola S1 Pro Netherlands Embassy| നെതർലാൻറ് എംബസിക്ക് മാത്രം ഒാറഞ്ച് നിറത്തിലെ ഒല സ്കൂട്ടർ, ഇതാണ് കാരണം

ഇന്ത്യയിലെ ഡിപ്ലോമാറ്റിക് മിഷനുകൾക്കായി നെതർലാൻറ് ഇവ ഉപയോഗിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 03:54 PM IST
  • വിദേശ രാജ്യങ്ങളായ യു.കെ, ആസ്ട്രേലിയ, ന്യൂസിലാൻറ്, ദക്ഷിണ ഏഷ്യ,യൂറോപ്പ് എന്നിവിടങ്ങളിലും സ്കൂട്ടർ വിൽപ്പനക്ക് എത്തിക്കാൻ കമ്പനി പദ്ധതി
  • 499 രൂപയ്ക്ക് ജൂലൈയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചതാണ് ഒല.
  • ഡിസംബറോടെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.
Ola S1 Pro Netherlands Embassy| നെതർലാൻറ് എംബസിക്ക് മാത്രം ഒാറഞ്ച് നിറത്തിലെ ഒല സ്കൂട്ടർ, ഇതാണ് കാരണം

ന്യൂഡൽഹി:  എല്ലാവർക്കും കൊടുക്കുന്ന പോലെയല്ല ഒല നെതർലാൻറ് എംബസിക്ക് കൊടുത്ത സ്കൂട്ടർ. ഒാറഞ്ച് നിറത്തിൽ ഒൻപതെണ്ണം. എസ്.വൺ പ്രോ മോഡൽ സ്കൂട്ടറുകളാണ് ഇത്തരത്തിൽ ഒല കസ്റ്റമൈസ്ഡായി നിർമ്മിച്ചത്.

ഇന്ത്യയിലെ ഡിപ്ലോമാറ്റിക് മിഷനുകൾക്കായി നെതർലാൻറ് ഇവ ഉപയോഗിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഒാറഞ്ച് നിറത്തിലാണ് സ്കൂട്ടറുകൾ ഉള്ളത്. നെതർലാൻറിൻറെ ഒഫീഷ്യൽ നിറം ഒാറഞ്ച് എന്ന് കൂടി പരിഗണിച്ചാണിത്.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

ന്യൂഡൽഹിയിലെ നെതർലാൻറ് എം.ബസി ബാംഗ്ലൂർ,മുംബൈ എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജനറൽ മാരുടെ ഒാഫീസ് എന്നിവിടങ്ങളിലുമാണ് സ്കൂട്ടർ നൽകുന്നത്. അതേസമയം വിദേശ രാജ്യങ്ങളായ യു.കെ, ആസ്ട്രേലിയ, ന്യൂസിലാൻറ്, ദക്ഷിണ ഏഷ്യ,യൂറോപ്പ് എന്നിവിടങ്ങളിലും സ്കൂട്ടർ വിൽപ്പനക്ക് എത്തിക്കാൻ കമ്പനി പദ്ധതി ഇടുന്നുണ്ട്.

ALSO READ: Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും

499 രൂപയ്ക്ക് ജൂലൈയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചതാണ് ഒല. ആയിരക്കണക്കിന് ഒാർഡറുകളാണ് സ്കൂട്ടറിന് ഇത് വരെ ലഭിച്ചത്. ഡിസംബറോടെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News