Galaxy S24 Ultra vs iPhone 15 Pro Max : കൊറിയൻ ടെക് ഭീമന്മാരായ സാംസങ് കഴിഞ്ഞ ദിവസം തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്24 അൾട്രാ അവതരിപ്പിച്ചിരുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസ്സറിൽ അവതരിപ്പിച്ചിരക്കുന്ന സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഐഫോൺ 15 പ്രൊ മാക്സിന് ഒരു വെല്ലിവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫോൺ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ എസ്24 അൾട്രായും ഐഫോൺ 15 പ്രൊ മാക്സും തമ്മിലുള്ള താരത്യമം ടെക് ലോകത്ത് സജീവമായിരുന്നു. പ്രീമിയം സ്മാർട്ടഫോൺ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് പ്രൊഡക്ടുകളുടെ ഫീച്ചേഴ്സ് തമ്മിൽ താരതമ്യം ഒന്ന് പരിശോധിക്കാം.
സാംസങ് ഗാലക്സി എസ്24 അൾട്രായുടെ ഫീച്ചേഴ്സും സ്പെസിഫിക്കേഷൻസും
സാംസങ് പുതുതായി അവതരിപ്പിച്ച ഗാലക്സി എഐയുമായി ബന്ധപ്പെടുത്തി നിരവധി ഫീച്ചേഴ്സാണ് എസ്24 സീരീസിലുള്ള ഫോണുകൾക്കുള്ളത്.
സേർച്ചിനായി ഒരു വട്ടം - ഗൂഗിൾ ലെൻസ് പോലെ എന്തുകാര്യം പരിശോധിക്കാനായി സർക്കിൾ ടു സേർച്ച് ഓപ്ഷൻ എസ്24 അൾട്രായിലുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ പോലും ഈ ഫീച്ചറിന്റെ സേവനം ലഭ്യമാണ്.
തത്സമയം പരിഭാഷ - അന്യഭാഷയിൽ ലഭിക്കുന്ന ഫോൺ കോളുകൾ, ടെക്സ് മെസേജുകൾ തുടങ്ങിയവ നിങ്ങളുടെ ഭാഷയിലേക്ക് ഉടൻ പരിഭാഷ ചെയ്ത് ലഭിക്കുന്നതാണ്.
നോട്ട് അസിസ്റ്റ് - വലിയ പിഡിഎഫ് ഫയലിന്റെ അപഗ്രന്ഥം ചുരുങ്ങിയ വാക്കിൽ വിവരം ലഭിക്കാൻ ഈ എഐ സഹായിക്കുന്നത്. പിഡിഎഫ് മാത്രമല്ല മറ്റ് ടെക്സ് ഫോർമാറ്റിലുള്ള വിവരങ്ങളുടെ ചുരക്കത്തിലുള്ള അപഗ്രന്ഥം നോട്ട് അസിസ്റ്റിലൂടെ ലഭിക്കുന്നതാണ്.
ഫോട്ടോ അസിസ്റ്റ് - എഐ സേവനത്തിലൂടെയുള്ള ഒരു ഫോട്ടോ എഡിറ്റിങ് ടൂളാണ് ഫോട്ടോ അസിസ്റ്റ്
ALSO READ : OnePlus 12 Indian Price | വൺപ്ലസ് 12-ൻറെ ഇന്ത്യൻ വിപണിയിലെ വില എത്ര? വിവരങ്ങൾ പുറത്ത്
ഡിസ്പ്ലെയും ഭാരവും - 6.82 ഇഞ്ച് നീളത്തിലുള്ള ഫോണിന് അമോൾഡ് ക്യുഎച്ച്ഡി ടൈറ്റാനിയം ഫ്രേയിം ഡിസ്പ്ലെയാണുള്ളത്. 120 ഹെർട്സാണ് റിഫ്രെഷ് റേറ്റ്. 2600 നൈറ്റ് പീക്കാണ് ഫോണിന്റെ ബ്രൈറ്റ്നെസ്. ഐപി68 റേറ്റിങ്ങുള്ള കോർണിങ് ഗൊറില്ല ആർമർ സ്ക്രീനാണ് എസ്24 അൾട്രായ്ക്കുള്ളത്. 233 ഗ്രാമാണ് ഫോണിന്റെ ഭാരം
പ്രൊസെസ്സറും ബാറ്ററിയും - ക്വാൾകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസെസ്സറാണ് എസ്24നുള്ളത്. 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണിന്റെ ബാറ്ററി ബാക്കപ്പ് 5000 എംഎഎച്ചാണ്. അതേസമയം ഫോണിനൊപ്പം സാംസങ് ചാർജർ സൌജന്യമായി നൽകുന്നില്ല. സ്മാർട്ടഫോണുൾപ്പെടെ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള വൈർലെസ് പവർഷെയർ സ്പെസിഫിക്കേഷനും എസ്24നുണ്ട്.
ക്യാമറ - ക്വാഡ് ക്യാമറ സെറ്റപ്പാണ് എസ്24 അൾട്രായ്ക്കുള്ളത്. 200 എംപി (വൈഡ്) 12 എംപി (അൾട്രാ വൈഡ്), 10 എംപി (3x ടെലിഫോട്ടോ), 50 എംപി (5x ടെലിഫോട്ടോ) എന്നിങ്ങനെയാണ് എസ്24ന്റെ പ്രൈമറി ക്വാഡ് ക്യാമറ സെറ്റപ്പ്. 12 എംപിയാണ് ഫ്രണ്ട് ക്യാമറ.
റാമും സ്റ്റോറേജും - എസ്24 അൾട്രായുടെ റാം 12 ജിബിയാണ്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് എസ് 24 അൾട്രായ്ക്കുള്ളത്,. 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങിനെയാണ്.
ഓപ്പറേറ്റിങ് സിസ്റ്റം - ആൻഡ്രോയിഡ് 14നാണ് എസ്24 അൾട്രായുടെ ഒഎസ്. ഏഴ് വർഷം വരെ ഒഎസ് സപ്പോർട്ട് കമ്പനി ഉറപ്പ് നൽകുന്നത്.
എസ്-പെൻ - സാംസങ്ങിന്റെ പ്രീമിയം ഫോണിലുള്ള പെന്നും ഈ എസ്24 അൾട്രയിലൂടെ ലഭിക്കുന്നതാണ്.
വില - 129,999 രൂപ, 139,999 രൂപ, 159,999 രൂപ എന്നിങ്ങിനെയാണ് എസ്24 അൾട്രായുടെ ഇന്ത്യയിലെ വില. ഫോണിന്റെ പ്രീ-ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു.
ഐഫോൺ 15 പ്രൊ മാക്സിന്റെ ഫീച്ചേഴ്സും സ്പെസിഫിക്കേഷൻസും
ഡിസ്പ്ലെയും ഭാരവും - 6.7 ഇഞ്ച് നീളമാണ് ഐഫോൺ 15 പ്രൊ മാക്സിനുള്ളത്. സൂപ്പർ റെറ്റിനാ എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലയാണ് ഫോണിനുള്ളത്. ടൈറ്റനിയം ചേസിസാണ് ഫോണിലുള്ളത്. 2,000 നിറ്റ്സാണ് ഫോണിന്റെ ബ്രൈറ്റ്നെസ്. ഐപി68 റേറ്റിങ്ങുള്ള സെറാമിക് ഷീൽഡാണ് സ്ക്രീൻ പ്രൊട്ടെക്ഷൻ. 218 ഗ്രാമാണ് ഫോണിന്റെ ഭാരം. എസ്24 അൾട്രായുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോണിന്റെ ഫോണിന് അൽപം ഭാരം കുറവാണ്.
പ്രൊസെസ്സറും ബാറ്ററിയും - അപ്പിളിന്റെ പവർഫുൾ എ16 ബയോണിക് ചിപ്പാണ് 15 പ്രൊ മാക്സിന് ഉപയോഗിച്ചിരക്കുന്നത്. 20 വാട്ട് ഫാസ്റ്റ് ചാർജിങ് ഉള്ള ഫോണിന്റെ ബാറ്ററി ബാക്കപ്പ് 4441 എംഎഎച്ചാണ്.
ക്യാമറ - ഐഫോൺ 15നും ക്വാഡ് ക്യാമറ സിറ്റമാണുള്ളത്. 48 എംപിയാണ് മെയിൻ ക്യാമറ, 12 എംപി അൾട്രാ വൈഡ്, 12 എംപി ടെലിഫോട്ടോ രണ്ട് ലെൻസുകളുമുണ്ട്.
സ്റ്റോറേജ് - 8 ജിബിയാണ് ഫോണിന്റെ റാം. 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി എന്നീ വേരിയന്റുകളാണ് ഫോണിനുള്ളത്. ഐഒഎസ് 17 വേർഷനാണ് ഫോണിനുള്ളത്.
വില - പ്രൊ മാക്സിന്റെ വില 159,000 രൂപയ്ക്കാണ് ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.