Samsung Galaxy M52 5G, Galaxy F42 5G : സാംസങ് ഗാലക്സി M52 5G, ഗാലക്സി F42 5G ഫോണുകൾ ഇന്ന് ഇന്ത്യയിൽ വില്പന ആരംഭിച്ചു

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്നിവയുടെ സാഹചര്യത്തിലാണ് വമ്പൻ ഓഫറുകൾ നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 05:17 PM IST
  • ആമസോൺ പ്രൈം അംഗങ്ങൾക്കും ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കും ഇന്നലെ തന്നെ ഫോൺ ലഭ്യമായി തുടങ്ങിയിരുന്നു.
  • കൂടാതെ 2 ഫോണുകൾക്കും സാംസങ് ഗംഭീര ഓഫറുകളും നൽകുന്നുണ്ട്.
  • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്നിവയുടെ സാഹചര്യത്തിലാണ് വമ്പൻ ഓഫറുകൾ നൽകിയിരിക്കുന്നത്.
  • 120Hz അമോലെഡ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്പ്, 64 എംപി ക്യാമറകൾ എന്നിവയാണ് ഫോണിന്റെ പ്രധാന ആക്രഷണങ്ങൾ
Samsung Galaxy M52 5G, Galaxy F42 5G : സാംസങ് ഗാലക്സി M52 5G, ഗാലക്സി F42 5G ഫോണുകൾ ഇന്ന് ഇന്ത്യയിൽ വില്പന ആരംഭിച്ചു

Bengaluru : സാംസങിന്റെ ഏറ്റവും പുതിയ ഫോണുകൾ സാംസങ് ഗാലക്സി M52 5G, ഗാലക്സി F42 5G (Samsung Galaxy M52 5G, Galaxy F42 5G) ഫോണുകളുടെ വില്പന ഇന്ന് ആരംഭിച്ചു. ആമസോൺ പ്രൈം അംഗങ്ങൾക്കും ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കും ഇന്നലെ തന്നെ ഫോൺ ലഭ്യമായി തുടങ്ങിയിരുന്നു. കൂടാതെ 2 ഫോണുകൾക്കും സാംസങ് ഗംഭീര ഓഫറുകളും നൽകുന്നുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്നിവയുടെ സാഹചര്യത്തിലാണ് വമ്പൻ ഓഫറുകൾ നൽകിയിരിക്കുന്നത്.

Samsung Galaxy M52 5G ഫോണിന്റെ പ്രത്യേകതകൾ 

120Hz അമോലെഡ് സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്പ്, 64 എംപി ക്യാമറകൾ എന്നിവയാണ് ഫോണിന്റെ പ്രധാന ആക്രഷണങ്ങൾ. ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. ഫോണിന്റെ 6GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില  29,999 രൂപയാണ്. 8 GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 31,999 രൂപയുമാണ്. ഇപ്പോഴത്തെ ഓഫറുകളുടെ അടിസ്ഥാനത്തിൽ ഈ ഫോണുകൾ യഥാക്രമം 26,999 രൂപയ്ക്കും 28,999 രൂപയ്ക്കും ലഭിക്കും.

ALSO READ: Amazon Pay Later : ആമസോൺ പേ ലേറ്റർ സംവിധാനം ഉപയോഗിക്കേണ്ടതെങ്ങനെ?

120Hz റിഫ്രഷ് റേറ്റോട് കൂടിയ  6.7-ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ്  സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ ഫോണിന്റെ പ്രോസസ്സർ മികച്ച ശേഷിയുള്ള സ്നാപ്ഡ്രാഗൺ 778 ജി SoC ആണ്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 25 w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 5000 mAh ബാറ്റെറിയുമുണ്ട്.

ALSO READ: Motorola Edge 20 Pro : മോട്ടറോള എഡ്ജ് 20 പ്രൊ ഫോണുകൾ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

Samsung Galaxy F42 5G ഫോണിന്റെ പ്രത്യേകതകൾ 

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. സാംസങ് ഗാലക്സി F42 5G ഫോണുകളുടെ 6GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 20,999 രൂപ. അതേസമയം  8 GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 25,999 രൂപയാണെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര് 2 മുതലാണ് ഫോൺ വില്പനയ്ക്ക് എത്തുന്നത്.

അത്സമയം ഇപ്പോൾ നിരവധി ഓഫറുകളും നൽകുന്നുണ്ട്. 6GB റാം 128GB സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 17,999  രൂപയ്ക്കും 8 GB റാം 128GB സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 19,999  രൂപയ്ക്കും ലഭ്യമാണ്. അതുകൂടാതെ ഫ്ലിപ്പ്കാർട് നിരവധി ഇഎംഐ ഓഫറുകളും ഫോണിന് നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ എക്സ്ചെയ്ഞ്ച് ഓഫറുകളും ഉണ്ട്.

ALSO READ:Vivo X70 Pro, Vivo X70 Pro Plus : മികച്ച പെർഫോമൻസുമായി സ്നാപ്ഡ്രാഗൺ 888+ പ്രോസെസ്സറോട് കൂടി വിവോ X70 പ്രൊ എത്തുന്നു

ഡിസ്‌പ്ലേയാണ്  സാംസങ് ഗാലക്സി F42 5G ഫോണുകളുടെ പ്രധാന ആകർഷണം. 6.6 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ 90 hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഫോണിന്റെ  മറ്റൊരു പ്രത്യേകത അതിന്റെ പ്രൊസസ്സറാണ്. മീഡിയടെക്ക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ് പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.  ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലുള്ളത്. കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News