Vivo X70 Pro, Vivo X70 Pro Plus : മികച്ച പെർഫോമൻസുമായി സ്നാപ്ഡ്രാഗൺ 888+ പ്രോസെസ്സറോട് കൂടി വിവോ X70 പ്രൊ എത്തുന്നു

ഫോണിന്റെ 8GB റാം 256GB സ്റ്റോറേജ് വേരിയന്റിന്റെ  വില 49,990 രൂപയാണ് അതേസമയം 12GB റാം 256GB സ്റ്റോറേജ് ഫോണുകളുടെ വില 52,990 രൂപയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 03:12 PM IST
  • ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ പ്രോസെസ്സറിൽ ഇന്ത്യയിൽ എത്തുന്ന ആദ്യ ഫോൺ ആണ് ഇത്.
  • വിവോ X70 പ്രൊ ഫോണുകൾ ആകെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
  • ഫോണിന്റെ 8GB റാം 256GB സ്റ്റോറേജ് വേരിയന്റിന്റെ വില 49,990 രൂപയാണ് അതേസമയം 12GB റാം 256GB സ്റ്റോറേജ് ഫോണുകളുടെ വില 52,990 രൂപയാണ്.
  • വിവോ X70 പ്രൊ പ്ലസ് ഫോണുകൾ ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. 12GB റാം 256GB സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ ലഭ്യമാക്കിയിട്ടുള്ളത്.
Vivo X70 Pro, Vivo X70 Pro Plus : മികച്ച പെർഫോമൻസുമായി സ്നാപ്ഡ്രാഗൺ 888+  പ്രോസെസ്സറോട് കൂടി വിവോ X70 പ്രൊ എത്തുന്നു

Bengaluru : വിവോ X70 പ്രൊ , വിവോ X70 പ്രൊ  പ്ലസ് (Vivo X70 Pro, Vivo X70 Pro Plus) ഫോണിലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ X70 സീരിസിൽ ആഗോളതലത്തിൽ മൂന്ന് ഫോണുകളായിരുന്നു കമ്പനി പുറത്തിറക്കിയതെങ്കിലും 2 ഫോണുകൾ മാത്രമേ ഇന്ത്യയിൽ എത്തിച്ചിട്ടുള്ളൂ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ പ്രോസെസ്സറിൽ ഇന്ത്യയിൽ എത്തുന്ന ആദ്യ ഫോൺ ആണ് ഇത്.

വിവോ X70 പ്രൊ ഫോണുകൾ ആകെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ 8GB റാം 256GB സ്റ്റോറേജ് വേരിയന്റിന്റെ  വില 49,990 രൂപയാണ് അതേസമയം 12GB റാം 256GB സ്റ്റോറേജ് ഫോണുകളുടെ വില 52,990 രൂപയാണ്. എന്നാൽ 8GB റാം 256GB സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 46,990 രൂപയ്ക്ക് ലഭിക്കും .

ALSO READ: Samsung Galaxy F42 5G : മികച്ച ക്യാമറയും കിടിലൻ ഡിസ്‌പ്ലേയുമായി സാംസങ് ഗാലക്സി F42 5G ഇന്ത്യയിലെത്തി

വിവോ X70 പ്രൊ  പ്ലസ് ഫോണുകൾ ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. 12GB റാം 256GB സ്റ്റോറേജ്  വേരിയന്റിൽ മാത്രമാണ് ഫോൺ ലഭ്യമാക്കിയിട്ടുള്ളത്. വിവോ X70 പ്രൊ  പ്ലസ് ഫോണുകളുടെ വില 79,990 രൂപയാണ്. അതിനോടൊപ്പം തന്നെ വിവോ വയർലെസ്സ് ഫ്ലാഷ് ചാർജ് 50 w 4,499 രൂപയ്ക്കും ലഭിക്കും.

ALSO READ: ​iPhone ഒടുവിൽ അത് ഉപേക്ഷിക്കുന്നു; മാറ്റങ്ങളുമായി ഐഫോൺ 14 അടുത്ത വർഷം

പുതിയ വിവോ സ്മാർട്ട്‌ഫോണുകളുടെ പ്രീ-ബുക്കിംഗ് ഓഫറായി 10 ശതമാനം ക്യാഷ്ബാക്ക്, വി ഷീൽഡ് എന്നിവയും ലഭ്യമാക്കുന്നുണ്ട്. X70 Pro, X70 Pro+ എന്നീ ഫോണുകൾ  ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് എന്നിവിടങ്ങളിൽ വില്പനയ്ക്കെത്തും.  

ALSO READ: Realme GT Neo 2 : റിയൽ മി ജിടി നിയോ 2 ഒക്ടോബറിൽ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് സിഇഒ

വിവോ X70 പ്രൊ ഫോണുകളുടെ വില്പന ഒക്ടോബര് 7 നും വിവോ X70 പ്രൊ  പ്ലസ് ഫോണുകളുടെ വില്പന ഒക്ടോബർ 12 നും ആരംഭിക്കും.  ഈ ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ ഡിസ്‌പ്ലേയും പ്രൊസസ്സറുമാണ്. ഫോൺ കിടിലം പെർഫോമൻസ് കാഴ്ച്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്വാഡ് റിയർ ക്യാമെറായാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ സോണി IMX766V അൾട്രാ സെൻസിംഗ് ജിംബൽ ക്യാമറ, രണ്ട് 12 മെഗാപിക്സൽ സെൻസറുകൾ, 8 മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News