Samsung Galaxy F04 : സാംസങ് ഗാലക്‌സി എഫ് 04 ഉടൻ ഇന്ത്യയിലെത്തും; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

Samsung Galaxy F04 Smartphone India Launch :  ജനുവരി 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  8000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കുമെന്നാണ്  അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 02:30 PM IST
  • ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലൂടെയാണ് ഫോണിന്റെ ലോഞ്ചിങ് തീയതി പുറത്തുവിട്ടിരിക്കുന്നത്.
  • ജനുവരി 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • 8000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോണുകൾ എത്തുന്നത്. ഗ്രീൻ, പർപ്പിൾ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
Samsung Galaxy F04 : സാംസങ് ഗാലക്‌സി എഫ് 04 ഉടൻ ഇന്ത്യയിലെത്തും; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണുകളായ സാംസങ് ഗാലക്‌സി എഫ് 04 ഉടൻ ഇന്ത്യയിലെത്തും. ജനുവരി 4 ന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലൂടെയാണ് ഫോണിന്റെ ലോഞ്ചിങ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 8000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കുമെന്നാണ്  അറിയിച്ചിരിക്കുന്നത്. ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോണുകൾ എത്തുന്നത്. ഗ്രീൻ, പർപ്പിൾ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

ഫോണുകൾ ഫ്ലിപ്കാർട്ടിലൂടെ മാത്രമായിരിക്കും വിപണിയിൽ എത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിൽ ആകെ 8 ജിബി റാം ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  സംസങ് ഗാലക്‌സി എ04 ഇ ഫോണുകളുടെ റീബ്രാന്ഡഡ് വേർഷനായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എച്ച്ഡി പ്ലസ്  റെസൊല്യൂഷനോട് കൂടിയ  6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 13 മെഗാപിക്സൽ മെയിൻ ലെന്സ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

ALSO READ: Redmi Note 12 Pro Speed Edition : റെഡ്മി നോട്ട് 12 പ്രൊ സ്പീഡ് എഡിഷൻ പുറത്തിറക്കി ; അറിയേണ്ടതെല്ലാം

അതേസമയം സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണുകൾ ഡിസംബെരിൽ ഇന്ത്യൻ വിപണിയിലെത്തിയിരുന്നു. സംസങ് ഗാലക്‌സി എ04 ഇ, ഗാലക്‌സി എ04 ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, തെരഞ്ഞെടുക്കപ്പെട്ട ഓൺലൈൻ സ്റ്റോറുകൾ വഴിയും മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് രണ്ട് ഫോണുകളുടെയും പ്രധാന ആകർഷണങ്ങൾ. 

സംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ ആകെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 3 ജിബി റാം, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,299 രൂപയും  3 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  9,999 രൂപയും,  4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 11,499 രൂപയുമാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇളം നീല, കോപ്പർ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്.

 സംസങ് ഗാലക്‌സി എ04 ഫോണുകൾ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 128 ജിബി സ്റ്റോറേജ്  വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ്  വേരിയന്റിന്റെ വില 11,499 രൂപയുമാണ്. ഇപ്പോൾ 999 രൂപയ്ക്ക് തുടങ്ങുന്ന ഇഎംഐയും ഫോണിന് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News