പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് കഴിഞ്ഞ വർഷം രാജ്യത്ത് പുറത്തിറക്കിയ സാംസങ് ഗാലക്‌സി എ32 ഫോണുകൾക്ക് ഇന്ത്യയിൽ വിലകുറഞ്ഞു. ഫോൺ ആദ്യമായി അവതരിപ്പിച്ചപ്പോൾ ഫോണിന്റെ വില 21, 999 രൂപയായിരുന്നു. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയായിരുന്നു 21, 999 രൂപ. എന്നാൽ ഇപ്പോൾ ഈ വേരിയന്റ് 18,500 രൂപയ്ക്ക് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഫോൺ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18745 രൂപയായും കുറച്ചിട്ടുണ്ട്.
ഫോണിന്റെ 4ജി, 5ജി മോഡലുകൾ ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. 6.4 ഇഞ്ച് ഇനിഫിനിറ്റി യുഎഫ്എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലൈയാണ് ഫോണിനുള്ളത്. അത് കൂടാതെ ഐ കംഫർട് ഷീൽഡ് കൂടി ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫോണിൽ നിന്നുള്ള ബ്ലൂ ലൈറ്റ് കുറച്ച് കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. ഫോണിൽ പേര് നല്കിയിട്ടില്ലാത്ത ഒക്ട കോർ മീഡിയടെക് ഹീലിയോ ജി80 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
ALSO READ : Realme C33 First Sale : "കുറഞ്ഞ വിലയും മികച്ച സവിശേഷതകളും"; റിയൽമി സി 33 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി
നാല് റിയർ ക്യാമറകൾ ഉള്ള ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. 8+5+5 മെഗാപിക്സലാണ് ബാക്കി ക്യാമറകൾ. ഫോണിന്റെ ഫ്രന്റ് ക്യാമറ 20 മെഗാപിക്സലാണ്. നാല് കളറുകളിലാണ് ഫോണെത്തുന്നത്. ഓസം വയലറ്റ്, ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. ലോഞ്ച് ചെയ്തതിന്റെ ഭാഗമായി പേടിഎമ്മിൽ ക്യാഷ് ബാക്ക് ഉൾപ്പടെ നിരവധി ഓഫറുകൾ നൽകുന്നുണ്ട്. അത് മാത്രമല്ല [പ്രതിമാസം 1035.56 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ഉണ്ട്.
അതേസമയം റിയൽമീയുടെ ബജറ്റ് ഫോണായ റിയൽമി സി 33 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഫോണുകൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമാണ് ഫോണിന്റെ പ്രധാന ആകർഷണം. 2 സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 8,999 രൂപയിലാണ്. 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണെത്തുന്നത്. ഫോണിന്റെ 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 8999 രൂപ. അതേസമയം 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്.
ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. കൂടാതെ ഫോണിന് 120 hz ടച്ച് സാംബിളിങ് റേറ്റും ഫോണിനുണ്ട്. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയോട് കൂടിയ യൂണിസോക്ക് ടി 612 ചിപ്സെറ്റ് പ്രോസസറാണ് ഫോണിനുള്ളത്. ഫോണിന്റെ മെമ്മറി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറാണ് ഫോണിനുള്ളത്. ആഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽമി എസ് എഡിഷൻ യൂസർ ഇന്റർഫേസോഡ് കൂടിയാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഉള്ളത്. 10 വാട്ട്സ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.