Royal Enfield: അടിമുടി മാറ്റവുമായി ബുള്ളറ്റ് 350; എതിരാളികളെ ഞെട്ടിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

RE New Bullet 350 features: പുതിയ ക്ലാസിക് 350യിലുണ്ടായതിന് സമാനമായ മാറ്റങ്ങളാകും സ്റ്റാന്‍ഡേര്‍ഡ് 350യിലും ഉണ്ടാകുക 

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 06:17 PM IST
  • ഇന്ത്യക്കാര്‍ക്ക് ബുള്ളറ്റ് ബൈക്കുകളോടുള്ള ഇഷ്ടത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല.
  • വമ്പന്‍ അപ്‌ഡേറ്റുകളുമായാണ് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ ഇപ്പോള്‍ നിരത്തിലിറങ്ങുന്നത്.
  • സ്റ്റാന്‍ഡേര്‍ഡ് 350 മോഡലും കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.
Royal Enfield: അടിമുടി മാറ്റവുമായി ബുള്ളറ്റ് 350; എതിരാളികളെ ഞെട്ടിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. കാലമെത്ര കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ക്ക് ബുള്ളറ്റ് ബൈക്കുകളോടുള്ള ഇഷ്ടത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല. വമ്പന്‍ അപ്‌ഡേറ്റുകളുമായാണ് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ ഇപ്പോള്‍ നിരത്തിലിറങ്ങുന്നത്. മുഖം മിനുക്കി എത്തിയ ക്ലാസിക് 350, ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 

ഇപ്പോള്‍ ഇതാ ബുള്ളറ്റ് പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. അന്നും ഇന്നും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കാതെ റോയല്‍ എന്‍ഫീല്‍ഡ് അഭിമാനമായി കൊണ്ടു നടക്കുന്ന സ്റ്റാന്‍ഡേര്‍ഡ് 350 മോഡലും കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. പുതിയ ക്ലാസിക് 350 വാഹനത്തിനുണ്ടായ തരത്തിലുള്ള സമാനമായ മാറ്റങ്ങളാകും സ്റ്റാന്‍ഡേര്‍ഡ് 350യിലും ഉണ്ടാകുക എന്നാണ് വിവരം. 

ALSO READ: ഇന്ത്യക്കാർ മൊബൈല്‍ ഫോണുകളിൽ ഏറ്റവും കൂടുതൽ കാണുന്നത് എന്താണ്?

സിംഗിള്‍ പീസ് സീറ്റ്, ഹാലജന്‍ ഹെഡ് ലാംപ്, പുനര്‍ രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാംപ്, ചതുരാകൃതിയിലുള്ള ബാറ്ററി ബോക്‌സ് തുടങ്ങിയവയാകും പുത്തന്‍ ബുളളറ്റ് 350യില്‍ ഉണ്ടാകുക. മറ്റ് എന്‍ഫീല്‍ഡ് വാഹനങ്ങളെ പോലെ ജെ പ്ലാറ്റ്‌ഫോമിലാകും ഈ വാഹനവും പുറത്തിറങ്ങുക. 20 എച്ച്പി പവറും 27 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന എഞ്ചിന്‍ ക്ലാസിക്, ഹണ്ടര്‍, മീറ്റിയോര്‍ എന്നീ മോഡലുകളുടെ എഞ്ചിന് സമാനമായിരിക്കും. 

ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സാകും ബുള്ളറ്റ് 350യിലുണ്ടാകുക. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350ല്‍ 41 എം എം ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ആറ് സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബുകളും ഉണ്ടായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ 1,50,000 മുതല്‍ 2,25,000 വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News