Reliance Jio laptop: 15,799 രൂപയുടെ ജിയോബുക്ക് ലാപ്ടോപ്, ഇപ്പോൾ വാങ്ങിയാല്‍ 5,000 രൂപ വരെ ലഭിക്കാം

ജിയോബുക്ക് എന്ന പേരില്‍ ഇറക്കിയ ലാപ്‌ടോപ്പിന് ഇപ്പോള്‍  15,799 രൂപയാണ് വില. .  ഇകൊമേഴ്‌സ് വെബ്‌സൈറ്റായ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് ജിയോബുക്ക്  വാങ്ങാം

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 05:01 PM IST
  • ജിയോബുക്ക് എന്ന പേരില്‍ ഇറക്കിയ ലാപ്‌ടോപ്പിന് ഇപ്പോള്‍ 15,799 രൂപയാണ് വില. . ഇകൊമേഴ്‌സ് വെബ്‌സൈറ്റായ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് ജിയോബുക്ക് വാങ്ങാം
Reliance Jio laptop: 15,799 രൂപയുടെ ജിയോബുക്ക് ലാപ്ടോപ്, ഇപ്പോൾ വാങ്ങിയാല്‍ 5,000 രൂപ വരെ ലഭിക്കാം

Reliance Jio laptop:  റിലയന്‍സ് ജിയോ ആദ്യ ലാപ്‌ടോപ്  പുറത്തിറക്കി. ജിയോബുക്ക് എന്ന പേരില്‍ പുറത്തിറക്കിയ ഈ ലാപ്‌ടോപ് രംഗത്തെത്തിയതോടെ ജിയോ പ്ലാറ്റ്‌ഫോമുകൾ ലാപ്‌ടോപ്പ് ലോകത്തേയ്ക്കും നിശബ്ദമായി പ്രവേശിച്ചിരിയ്ക്കുകയാണ്. 

20,000 രൂപയിൽ താഴെ ലഭ്യമാകുന്ന ഈ ലാപ്‌ടോപ്പ്,  ഒരു പുതിയ ഗാഡ്‌ജെറ്റ് വിഭാഗത്തിലേക്ക് കമ്പനിയുടെ വിപുലീകരണത്തെയാണ് സൂചിപ്പിക്കുന്നത്.  റിലയൻസിന്‍റെ ആദ്യ ലാപ്‌ടോപ്പായ JioBook-ന്‍റെ വിലയും സവിശേഷതകളും ഓഫറുകളും മറ്റ് എല്ലാ വിശദാംശങ്ങളും അറിയാം. 

Also Read:  Jio Offer: 3 മാസത്തെ വാലിഡിറ്റി നല്‍കുന്ന അടിപൊളി ഓഫറുമായി റിലയന്‍സ് ജിയോ

ജിയോബുക്ക് എന്ന പേരില്‍ ഇറക്കിയ ലാപ്‌ടോപ്പിന് ഇപ്പോള്‍  15,799 രൂപയാണ് വില. .  ഇകൊമേഴ്‌സ് വെബ്‌സൈറ്റായ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് ജിയോബുക്ക്  വാങ്ങാം. എന്നാല്‍, ഇത് നിങ്ങളുടെ കൈകളില്‍ എത്താന്‍ ഒരാഴ്ചയോളം കാലതാമസമെടുക്കും. ജിയോബുക്ക് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍  5,000 രൂപ വരെ കിഴിവാണ് കമ്പനി നല്‍കുന്നത്.  വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. 

ജിയോബുക്കിന്‍റെ  സ്‌ക്രീനിന് 11.6-ഇഞ്ച് മാത്രമാണ് വലുപ്പം. എച്ഡിയാണ് (1366x768 പിക്‌സല്‍സ്) സ്‌ക്രീന്‍ റെസലൂഷന്‍. രണ്ടു ഗിഗാഹെട്‌സ് വരെ ക്ലോക്കു ചെയ്യുന്ന സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ജിയോബുക്കിന് 2ജിബിയാണ് റാം എങ്കില്‍ സ്റ്റോറേജ് ശേഷി 32 ജിബിയാണ്. ആന്തരിക സ്റ്റോറേജിനായി ഇഎംഎംസി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍, 128 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. 

ഈ ലാപ്‌ടോപ് പ്രവര്‍ത്തിക്കുന്നത് ജിയോ ഒഎസ് ഉപയോഗിച്ചാണ്. ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഒഎസ് ആണിത്. ഇത് വളരെ വേഗമേറിയതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ജിയോ സ്‌റ്റോറില്‍ നിന്ന് ധാരാളം ആപ്പുകളും ലഭിക്കുമെന്ന് കമ്പനി പറയുന്നു. JioBook ഒരു വർഷത്തെ നിർമ്മാതാക്കളുടെ വാറന്റിയോടെയാണ് വരുന്നത്.

സ്വന്തം ലാപ്‌ടോപ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജിയോയും മൈക്രോസോഫ്റ്റും സഹകരിച്ചിരുന്നു. മൈക്രോസോഫ്റ്റിന്‍റെ  വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ജിയോഒഎസില്‍ പ്രവര്‍ത്തിക്കില്ല.. ലാപ്‌ടോപ്പിന് 4ജി കണക്ടിവിറ്റിയുണ്ട്. എന്നാല്‍, ഇത് സിം ഇടുന്ന ടൈപ് അല്ല. ഇസിം അധവാ എംബെഡഡ് സിം ആണ്. ഇതു വേണമെന്നുള്ളവര്‍ ജിയോ സ്‌റ്റോറില്‍ ചെന്ന് സിം ആക്ടിവേറ്റു ചെയ്യണം. ലാപ്‌ടോപ് വാങ്ങുന്നയാള്‍ തന്‍റെ പേരില്‍  സിം നമ്പര്‍ ആക്ടിവേറ്റു ചെയ്യണം. ഇതിനായി തന്‍റെ കെവൈസി ഫോം പൂരിപ്പിച്ചു നല്‍കണം. പിന്നെ വേണ്ട ഡേറ്റാ പ്ലാന്‍ തിരഞ്ഞെടുക്കണം. ലാപ്‌ടോപ് വാങ്ങുമ്പോള്‍ കിട്ടുന്ന ബോക്‌സിലായിരിക്കും ഐസിസി ഐഡി നമ്പര്‍ ഉണ്ടായിരിക്കുക. 

ജിയോബുക്കിന് 4ജിക്കു പുറമെ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ബ്ലൂടൂത് 5, എച്ഡിഎംഐ മിനി പോര്‍ട്ട്, രണ്ടു യുഎസ്ബി പോര്‍ട്ട് വൈ-ഫൈ 802.11 എസി, 3.5എംഎം ഓഡിയോ ജാക് എന്നിവ ഉണ്ട്. ഇരട്ട സ്‌റ്റീരിയോ സ്പീക്കര്‍, 2 എംപി വെബ്ക്യാം എന്നിവയും ഉണ്ട്. ജിയോബുക്കിന് ഒരു ഫുള്‍ ചാര്‍ജില്‍ 8 മണിക്കൂറിലേറെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു.

ഇന്ത്യൻ ടെലികോം ഭീമൻ കഴിഞ്ഞ വർഷം ഗൂഗിളുമായി സഹകരിച്ച് തങ്ങളുടെ ആദ്യത്തെ ആൻഡ്രോയിഡ് ഫോൺ പുറത്തിറക്കിയിരുന്നു.  ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ജിയോബുക്ക് ലാപ്‌ടോപ്പും പുറത്തിറക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News