Realme GT Neo 3 : റിയൽ മി ജിടി നിയോ 3 ഉടൻ ഇന്ത്യയിലെത്തുന്നു

 ഫോൺ ഏപ്രിൽ 29 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 06:18 PM IST
  • ഫോൺ ഏപ്രിൽ 29 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
  • കഴിഞ്ഞ മാസം ഫോൺ ചൈനീസ് വിപണിയിൽ എത്തിച്ചിരുന്നു.
  • റിയൽമി വൈസ് പ്രസിഡന്റ്, മാധവ് ഷേത്താണ് വിവരം പുറത്ത് വിട്ടത്. ആസ്ക് മാധവ് എന്ന പരിപാടിക്കിടെയാണ് ഫോൺ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് മാധവ് ഷേത്ത് അറിയിച്ചത്.
  • റിയൽ മി ജിടി നിയോ സീരിസിലെ മൂന്നാമത്തെ ഫോൺ നിരവധി അപ്ഡേറ്റുകളോടെയാണ് എത്തുന്നത്.
 Realme GT Neo 3  : റിയൽ മി ജിടി നിയോ 3 ഉടൻ ഇന്ത്യയിലെത്തുന്നു

Bengaluru : പ്രമുഖ ഫോൺ നിർമ്മാതാക്കളായ റിയൽ മിയുടെ ജിടി നിയോ 3 ഫോണുകളുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. ഫോൺ ഏപ്രിൽ 29 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഫോൺ ചൈനീസ്  വിപണിയിൽ എത്തിച്ചിരുന്നു. റിയൽമി വൈസ് പ്രസിഡന്റ്, മാധവ് ഷേത്താണ് വിവരം പുറത്ത് വിട്ടത്. ആസ്ക് മാധവ് എന്ന പരിപാടിക്കിടെയാണ് ഫോൺ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് മാധവ് ഷേത്ത് അറിയിച്ചത്. റിയൽ മി ജിടി നിയോ സീരിസിലെ മൂന്നാമത്തെ ഫോൺ നിരവധി അപ്ഡേറ്റുകളോടെയാണ് എത്തുന്നത്.

150 വാട്സ്‌ അതിവേഗ ചാർജിങ് സൗകര്യമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ റീൽമി പാഡ് 5ജിയും ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്ന് മാധവ് ഷേത്ത് പറഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. റിയൽ മി ജിടി നിയോ 2 ഫോണുകൾക്ക് വൻ ജനപ്രീതിയായിരുന്നു ഇന്ത്യയിൽ ലഭിച്ചത്. റിയൽ മിയുടെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്പ് പ്രോസെസ്സറിൽ പ്രവർത്തിക്കുന്ന ആദ്യ ഫോണായിരുന്നു റിയൽ മി ജിടി നിയോ 2.

ഫോണിന്റെ വില എത്രയായിരിക്കുമെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല.  12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ചിത്രം എത്തുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 120 hz റിഫ്രഷ് റേറ്റും 1000 hz ടച്ച് സാംപ്ലിങ് റേറ്റും ഫോണിനുണ്ട്. ആൻഡ്രോയിഡ് 12 നെ അടിസ്ഥാനമാക്കിയുള്ള റീയൽമി യുഐ 3.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റിയൽ മി ജിടി നിയോ 3 പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50 മെഗാ പിക്സൽ  സോണി IMX766 പ്രൈമറി സെൻസർ, 8 മെഗാ പിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാ പിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്. കൂടാതെ സെൽഫിക്കായി 16 മെഗാ പിക്സൽ സെൽഫി ക്യാമറയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഡിസ്പ്ലയിൽ പഞ്ച് ഹോൾ ഡിസൈനിലാണ് ഫോണിലെ ക്യാമറ ക്രമീകരിച്ചിരിക്കുന്നത്.

 റിയൽ മി ജിടി നിയോ 3 ഫോണുകൾ 2 ബാറ്ററി വേരിയന്റുകളിലാണ് എത്തുന്നത്.  150 വാട്സ്‌ അതിവേഗ ചാർജിങ് സൗകര്യത്തോട് കൂടിയ 4,500mAh ബാറ്ററിയാണ് ഫോണിന്റെ ഒരു വേരിയന്റ്. 80 വാട്സ്‌ അതിവേഗ ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയിൽ എത്തുന്ന വേരിയന്റും ഫോണിന് ഉണ്ട്. ഡ്യുവൽ 4G LTE, WiFi 6E, Bluetooth 5.2, USB-C പോർട്ട്, 5G എന്നിവയാണ് കണക്ടിവിറ്റിക്കായി ഫോണിൽ ക്രമീകരിച്ചിരിക്കുന്ന സൗകര്യങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News