Realme 5G Phones: റിയൽ മിയുടെ 10,000 രൂപയുടെ 5ജി ഫോണുകൾ 2022ൽ ഇന്ത്യയിലെത്തും

റിയൽമിയുടെ 15,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ 5ജി സാങ്കേതിക വിദ്യയിലാണ് ഇനി പുറത്തിറക്കുകയെന്നും മാധവ് സേത്ത്

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 09:00 PM IST
  • ചൈനീസ് കമ്പനിയായ റിയൽമി കഴിഞ്ഞ വർഷം അവരുടെ 5ജി ഫോണായ റിയൽമി എക്സ് 50 പ്രോ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു
  • തുടർന്ന് റിയൽമി 8 5ജി, റിയൽമി നാർസോ 30 പ്രോ 5ജി, റിയൽ മി എക്സ് 7 മാക്സ് 5ജി എന്നീ സ്മാർട്ട് ഫോണുകളും ഇന്ത്യയിൽ വിപണിയിലിറക്കി
  • ഈ സാമ്പത്തിക വർഷത്തിലെ അടുത്ത പാദത്തിൽ റിയൽമിയുടെ ജിടി സീരീസ് ഇന്ത്യയിൽ ഇറക്കാൻ തീരുമാനിച്ചതായും മാധവ് സേത്ത് പറഞ്ഞു
  • റിയൽമിയുടെ വ്യത്യസ്തങ്ങളായ ജിടി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്
Realme 5G Phones: റിയൽ മിയുടെ 10,000 രൂപയുടെ 5ജി ഫോണുകൾ 2022ൽ ഇന്ത്യയിലെത്തും

ന്യൂഡൽഹി: റിയൽ മിയുടെ 10,000 രൂപയിൽ താഴെയുള്ള 5ജി ഫോണുകൾ (5G Phones) 2022ൽ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് റിയൽമിയുടെ ഇന്ത്യയിലെ സിഇഒ മാധവ് സേത്ത്‌. റിയൽമിയുടെ 15,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ 5ജി സാങ്കേതിക വിദ്യയിലാണ് ഇനി പുറത്തിറക്കുകയെന്നും മാധവ് സേത്ത് (Madhav Sheth) ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി.

ചൈനീസ് കമ്പനിയായ റിയൽമി കഴിഞ്ഞ വർഷം അവരുടെ 5ജി ഫോണായ റിയൽമി എക്സ് 50 പ്രോ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു. തുടർന്ന് റിയൽമി 8 5ജി, റിയൽമി നാർസോ 30 പ്രോ 5ജി, റിയൽ മി എക്സ് 7 മാക്സ് 5ജി എന്നീ സ്മാർട്ട് ഫോണുകളും ഇന്ത്യയിൽ വിപണിയിലിറക്കി റിയ‌ൽമിയുടെ 5ജി ശൃംഖല (5G Network) ഇന്ത്യയിൽ വിപുലീകരിച്ചു.

ALSO READ: Amazon CEO സ്ഥാനത്തുനിന്നും ജെഫ് ബെസോസ് ഇന്ന് പടിയിറങ്ങുന്നു

ഈ സാമ്പത്തിക വർഷത്തിലെ അടുത്ത പാദത്തിൽ റിയൽമിയുടെ ജിടി സീരീസ് (Series) ഇന്ത്യയിൽ ഇറക്കാൻ തീരുമാനിച്ചതായും മാധവ് സേത്ത് പറഞ്ഞു. റിയൽമിയുടെ വ്യത്യസ്തങ്ങളായ ജിടി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.

റിയൽമി ജിടി 5ജി കഴിഞ്ഞ മാർച്ചിൽ ചൈനയിൽ വിപണനം ആരംഭിച്ചിരുന്നു. ജൂണിൽ യൂറോപ്പ്, പോളണ്ട്, റഷ്യ, സ്പെയിൻ, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജൂണിലും റിയൽമി ജിടി 5ജി വിപണനം ആരംഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News