Realme 10 Launch: 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിലും വിലക്കുറവിൽ മറ്റൊരു സ്മാർട്ട് ഫോണില്ല

Realme 10 Price: രണ്ട് വേരിയന്റുകളിലായാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വേരിയന്റ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് വരുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 04:29 PM IST
  • ജനുവരി 15 ന് അർദ്ധരാത്രി 12 മണി മുതൽ ഇതിന്റെ വിൽപ്പന നടക്കും
  • 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുണ്ട്
  • മൈക്രോ എസ്ഡി കാർഡ് വഴി ഇത് 1 ടിബി വരെ വർദ്ധിപ്പിക്കാം
Realme 10 Launch: 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിലും വിലക്കുറവിൽ മറ്റൊരു സ്മാർട്ട് ഫോണില്ല

ന്യൂഡൽഹി:  റിയൽമി തങ്ങളുടെ ഏറ്റവും മികച്ച് അഫോഡബിൾ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി മികച്ച ഫീച്ചറുകൾ അടങ്ങിയ ഫോണാണാ റിയൽമി 10. ഈ ഫോണിന്റെ വില എത്രയാണ്, അത് എപ്പോൾ വാങ്ങാം, അതിന്റെ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

Realme 10 വില
രണ്ട് വേരിയന്റുകളിലായാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വേരിയന്റ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് വരുന്നത്. 13,999 രൂപയാണ് ഇതിന്റെ വില. അതേ സമയം, രണ്ടാമത്തെ വേരിയന്റ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് വരുന്നത്. 16,999 രൂപയാണ് ഇതിന്റെ വില. Clash White, Rush Black എന്നീ നിറങ്ങളിൽ ഈ ഫോൺ വാങ്ങാം.

Realme 10 ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. ജനുവരി 15 ന് അർദ്ധരാത്രി 12 മണി മുതൽ ഇതിന്റെ വിൽപ്പന നടക്കും.ഇതിനൊപ്പം നിരവധി ഓഫറുകളും നൽകുന്നുണ്ട്. നിങ്ങൾക്ക് 1,000 രൂപ ലോഞ്ച് ഡിസ്‌കൗണ്ട് ലഭിക്കും, അതിനുശേഷം 12,999 രൂപയ്ക്ക് ഫോൺ വീട്ടിലെത്തിക്കാം. ഈ ഓഫർ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ മാത്രമാണ്.

6.4 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ റീ ഫ്രഷ് റേറ്റ്  90 Hz ആണ്. ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണമാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഫോണിൽ MediaTek Helio G99 SoC സജ്ജീകരിച്ചിരിക്കുന്നു. ഇതിന് 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഇത് 1 ടിബി വരെ വർദ്ധിപ്പിക്കാം.

ഡ്യുവൽ ബാക്ക് ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന്റെ ആദ്യ സെൻസർ 50 മെഗാപിക്സലിന്റേതാണ്. രണ്ടാമത്തേത് 2 മെഗാപിക്സൽ മോണോക്രോം സെൻസറാണ്. ഇതോടൊപ്പം 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും നൽകിയിട്ടുണ്ട്. പ്രോലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ ഈ ഫോണിൽ നൽകിയിട്ടുണ്ട്. കൂടാതെ, രാത്രി ഫോട്ടോ ഫ്ലാഷ് നൈറ്റ് വ്യൂ അൽഗോരിതവും ഫോണിൽ നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News