കടുത്ത സുരക്ഷാ ഭീക്ഷണി: 37 ആപ്പുകൾ പ്ലേ സ്റ്റോർ ഒഴിവാക്കി

ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പലതും ഇവ ചോർത്താൻ ആരംഭിക്കും.  

Written by - Zee Malayalam News Desk | Last Updated : May 1, 2021, 09:47 AM IST
  • കോപ്പി കാറ്റ്‌സ് ആപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്
  • ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും
  • ഗൂഗിൾ നിക്കം ചെയ്തതിനാൽ ബാക്കിയുള്ള ഉപഭോക്കതാക്കളും ഇനി ഇവ ഫോണിൽ നിന്നും നീക്കം ചെയ്യും
  • മിക്ക ആപ്ലിക്കേഷനുകളെ കുറിച്ചും വ്യാപകമായ പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്
കടുത്ത സുരക്ഷാ ഭീക്ഷണി: 37 ആപ്പുകൾ പ്ലേ സ്റ്റോർ  ഒഴിവാക്കി

ന്യുയോർക്ക്: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളടക്കം ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ട 37 ആപ്ലിക്കേഷനുകൾ (Applications) പ്ലേ സ്റ്റോർ നീക്കം ചെയ്തു. പല ആപ്ലിക്കേഷനുകളും ഒറിജിനൽ പതിപ്പുകളുടെ വ്യാജനാണെന്നതാണ് സത്യം.

ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പലതും ഇവ ചോർത്താൻ ആരംഭിക്കും.  പലതവണ ഗൂഗിളിന് (Google) നേരിട്ട് ഇവക്കെതിരെ പരാതികളെത്തിയിരുന്നു.

ALSO READ: Cowin, Aarogya Setu വാക്സിനേഷൻ പോർട്ടലുകൾ പണിമുടക്കി, 18-44 പ്രായക്കാർക്കായിട്ടുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലിനായിരുന്നു ആരംഭിച്ചത്

ഇതോടെയാണ് പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഗൂഗിൾ ഒഴിവാക്കിയത്. 'കോപ്പി കാറ്റ്‌സ് ആപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്ബോള്‍ ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും. തുടര്‍ന്ന് അതിലെ പരസ്യങ്ങളും കാണും. 

ALSO READ: CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ

ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കള്‍ അവരവരുടെ ഫോണില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News