Ola Scooter Delivery Updates| ബാംഗ്ലൂരും, ചെന്നൈയിലും തുടങ്ങി, ഒല സ്കൂട്ടർ ഡെലിവറി അടുത്തത്

 ഒക്‌ടോബർ-നവംബർ കാലയളവിൽ സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 05:28 PM IST
  • വരുന്ന മാസങ്ങളിൽ അടുത്ത സ്ഥലങ്ങളിലേക്കും കമ്പനി ഡെലിവറി നടത്തും
  • വളരെ ലളിതമാണ് സ്കൂട്ടറിൻറെ ഡിസൈൻ
  • ആഗോള തലത്തിലെ ചിപ്പ് ക്ഷാമം മൂലം ഡിസംബർ പകുതി വരെ ഡെലിവറി മാറ്റിവച്ചു
Ola Scooter Delivery Updates| ബാംഗ്ലൂരും, ചെന്നൈയിലും തുടങ്ങി,  ഒല സ്കൂട്ടർ ഡെലിവറി അടുത്തത്

ഒല തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഇന്ത്യയിൽ ഡെലിവറി ആരംഭിച്ചു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കാണ് സ്കൂട്ടറുകൾ ആദ്യം ലഭിച്ചത്. ഒക്‌ടോബർ-നവംബർ കാലയളവിൽ സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ആഗോള തലത്തിലെ ചിപ്പ് ക്ഷാമം മൂലം ഡിസംബർ പകുതി വരെ ഡെലിവറി മാറ്റിവച്ചു. 

ഇതുവരെ ഏതാണ്ട് 100-ലധികം സ്‌കൂട്ടറുകൾ ഡെലിവർ ചെയ്‌തതായാണ് കമ്പനി അവകാശപ്പെടുന്നത്, കൂടാതെ  വരുന്ന മാസങ്ങളിൽ അടുത്ത സ്ഥലങ്ങളിലേക്കും കമ്പനി ഡെലിവറി നടത്തും.

Also ReadOla Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

ഡെലിവറിക്ക് മുൻഗണന നൽകുന്നത് ഉപഭോക്താക്കളുടെ  ബുക്കിങ്ങ് തീയതി, സ്കൂട്ടർ വേരിയന്റ്, സ്ഥലം, നിറം തുടങ്ങിയവ അനുസരിച്ചാണ്. ഇത് ശാസ്ത്രീയ രീതിയിൽ ഒാട്ടോമേറ്റ് ചെയ്ത ഡാറ്റയാണ്.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം....

വളരെ ലളിതമാണ് സ്കൂട്ടറിൻറെ ഡിസൈൻ. ഓവർ കർവി ഡിസൈൻ ഉള്ള സ്‌കൂട്ടറിൽ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളുമുണ്ട്. 12 ഇഞ്ച് അലോയ് വീലുകളാണ് സ്കൂട്ടറിനുള്ളത്, മുൻവശത്തും പിന്നിലുമായുള്ള മോണോ ഷോക്കാണ് സ്കൂട്ടറിൻറെ സസ്പെൻഷൻ നിയന്ത്രിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News