10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുമായി ഒല; ഉത്സവകാലത്ത് മികച്ച ഓഫറുകള്‍

ഒക്ടോബർ 5, അതായത് ദസറ വരെയാണ് ഈ ഓഫർ . 1.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് എസ്1 പ്രോ കമ്പനി പുറത്തിറക്കിയത്

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 12:54 PM IST
  • 10,000 രൂപ വരെ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്
  • ഉത്സവകാല ഓഫർ പരമാവധി പ്രയോജനപ്പെടുത്തുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങൾ
  • അതായത് ദസറ വരെയാണ് ഈ ഓഫർ
10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുമായി ഒല; ഉത്സവകാലത്ത് മികച്ച  ഓഫറുകള്‍

ന്യൂഡൽഹി: വൻ ഉത്സവകാല ഡിസ്‌കൗണ്ടുമായി ഒല എത്തിയിരിക്കുകയാണ്. ഒലയുടെ വെബ്‌സൈറ്റ് സോഷ്യൽ മീഡിയ എന്നിവ വഴി സ്‌കൂട്ടർ വാങ്ങുമ്പോൾ 10,000 രൂപ വരെ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഓലയുടെ ഉത്സവകാല ഓഫർ പരമാവധി പ്രയോജനപ്പെടുത്തുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കുന്നത്.

ഒക്ടോബർ 5, അതായത് ദസറ വരെയാണ് ഈ ഓഫർ . 1.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് എസ്1 പ്രോ കമ്പനി പുറത്തിറക്കിയത്. സ്കൂട്ടറിന്റെ പ്രകടനവും സവിശേഷതകളും കാരണം, ലൈറ്റ് വെയിറ്റ് ലുക്കും അടക്കം വലിയ ജനപ്രീതി വാഹനത്തിന് നേടി കൊടുത്തു.

കിഴിവ് എങ്ങനെ ലഭിക്കും

ഒല ഇലക്ട്രിക്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. വെബ്സൈറ്റിൽ ഉത്സവ ഓഫറുകളുടെ ഒരു ടാബ് ഉണ്ട്, അതിൽ ക്ലിക്ക് ചെയ്യാം ഇവിടെ എസ്1 പ്രോ വാങ്ങാനുള്ള ഓപ്ഷൻ വരും.
ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക, ഇവിടെ പതിനായിരം ഡിസ്‌കൗണ്ടിന് ശേഷം സ്‌കൂട്ടറിന് 1.30 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇനി എന്തൊക്കെയാണ് സ്കൂട്ടറിൻറെ പ്രത്യേകത എന്ന് നോക്കാം.

സ്കൂട്ടറിൻറെ പ്രത്യേകതകൾ

ഒറ്റ ചാർജിൽ 185 കിലോമീറ്റർ സഞ്ചരിക്കുന്ന സ്‌കൂട്ടറാണിത്. ഇലക്ട്രിക് സെഗ്മെൻറുകളിലെ മികച്ച ഓപ്ഷന്‍ എന്ന് തന്നെ പറയാം 0.3 സെക്കൻഡിൽ 40 കിലോമീറ്റർ പിന്നിടാൻ സ്കൂട്ടറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ വേഗത ലഭിക്കുന്നു.115 കിലോമീറ്ററാണ് സ്കൂട്ടറിന്റെ ഉയർന്ന വേഗത. നേരത്തെ സ്കൂട്ടറിൻറെ വില വർധിപ്പിച്ചിരുന്നു.ഓല എസ്1 പ്രോ 2021 ഓഗസ്റ്റ് വരെ 1.29 ലക്ഷം രൂപയ്ക്കാണ് വിറ്റത്.എന്നാൽ പെട്ടെന്ന് ഇതിന്റെ വില 1.40 ലക്ഷം രൂപയായി ഉയർത്തി. കമ്പനി ഇപ്പോൾ വീണ്ടും ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News