Poll Code Violation: പെരുമാറ്റച്ചട്ട ലംഘനത്തിന് കമൽ ഹാസനെതിരെ കേസ്

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന്  മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍   കമൽ ഹാസനെതിരെ കേസ്...

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 02:30 PM IST
  • സ്വതന്ത്ര സ്ഥാനാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടൂർ പോലീസ് കമല്‍ ഹാസനെതിരെ (Kamal Haasan) കേസ് രജിസ്റ്റർ ചെയ്തത്.
  • രാംനഗര്‍ രാമക്ഷേത്രത്തിന് സമീപം ഹൈന്ദവ ദേവന്മാരുടെയും ദേവിമാരുടേയും വേഷമിട്ടെത്തിയ അഭിനേതാക്കൾ കമൽ ഹാസനുവേണ്ടി പ്രചാരണം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി
  • മക്കൾ നീതി മയ്യം പാർട്ടിക്കായി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിൽനിന്നുമാണ് കമൽ ഹാസൻ ജനവിധി തേടുന്നത്.
Poll Code Violation: പെരുമാറ്റച്ചട്ട ലംഘനത്തിന് കമൽ ഹാസനെതിരെ കേസ്

Chennai: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന്  മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍   കമൽ ഹാസനെതിരെ കേസ്...

സ്വതന്ത്ര സ്ഥാനാർഥി  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടൂർ പോലീസ് കമല്‍ ഹാസനെതിരെ (Kamal Haasan) കേസ് രജിസ്റ്റർ ചെയ്തത്. മക്കൾ നീതി മയ്യം  (Makkal Needhi Maiam) പാർട്ടിക്കായി കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിൽ നിന്നുമാണ്  കമൽ ഹാസൻ  ജനവിധി തേടുന്നത്. ഇതേ മണ്ഡലത്തില്‍ സ്വതന്ത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന  പളനികുമാർ  ആണ് നടനെതിരെ പരാതി നല്‍കിയത്.

മണ്ഡലത്തിലെ രാംനഗര്‍  രാമക്ഷേത്രത്തിന് സമീപം  ഹൈന്ദവ ദേവന്മാരുടെയും  ദേവിമാരുടേയും വേഷമിട്ടെത്തിയ  അഭിനേതാക്കൾ കമൽ ഹാസനുവേണ്ടി  പ്രചാരണം  നടത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട  ലംഘനമാണെന്ന് ( Poll Code Violation) ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥാനാര്‍ഥി  പരാതി നല്‍കിയത്.

Also read: Tamil Nadu Polls 2021: കമല്‍ഹാസന്‍റെ വിജയസാധ്യത? വൈറലായി മുന്‍ പങ്കാളി കൂടിയായ നടി ഗൗതമിയുടെ പരാമര്‍ശം

പരാതിയുടെ അടിസ്ഥാനത്തില്‍  സമൂഹത്തിൽ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചതടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.  ജനപ്രാതിനിധ്യ നിയമങ്ങൾ  (Representation of the People Act) 123(3), 125  എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

Also read: Tamil Nadu Assembly Election 2021: സീറ്റിന് വേണ്ടിയല്ല BJPയില്‍ ചേര്‍ന്നത്, കമല്‍ഹാസന്‍റെ രാഷ്ട്രീയത്തിന് ഭാവിയില്ലെന്നും നടി ഗൗതമി

കോയമ്പത്തൂര്‍ സൗത്ത്  (Coimbatore South) മണ്ഡലത്തില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ശക്തരായ നാല്  സ്ഥാനാര്‍ഥി കളാണ് മത്സര രംഗത്തുള്ളത്.  കമൽ ഹാസനെക്കൂടാതെ BJP Women's Wing ദേശീയ അദ്ധ്യക്ഷ  വനതി ശ്രീനിവാസന്‍,  കോണ്‍ഗ്രസിന്‍റെ  മയുര ജയകുമാര്‍,  AMMKയുടെ  ചലഞ്ചര്‍ ഡി ദൊരൈസ്വാമി എന്നിവരാണ്‌ മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News