വാട്സാപ്പ് ഗ്രൂപ്പ് കോളിങ്ങിനിടയിൽ നിങ്ങൾക്ക് കോൾ എടുക്കാൻ പറ്റാതെ പോയോ? പേടിക്കേണ്ട പകരം സംവിധാനമുണ്ട്. ഇത്തരത്തിൽ
ഗ്രൂപ്പ് കോളിൽ അംഗങ്ങൾക്ക് ഇടയിൽ നിന്ന് പ്രവേശിക്കാൻ വാട്സാപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഈ വർഷം ജൂലൈയിലാണ് വാട്ട്സ്ആപ്പ് വീഡിയോ കോളുകൾക്കായി ജോയിൻ ചെയ്യാവുന്ന കോൾ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്.ഒാഡിയോ കോളിലും ഇത്തരത്തിൽ സാധിക്കും.
ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം
Need to pop in and out of a group call? Easily join ongoing calls right from your group chats! pic.twitter.com/OtOHKXh5Ev
— WhatsApp (@WhatsApp) October 18, 2021
ഗ്രൂപ്പ് ചാറ്റുകളിൽ പുതിയ സംവിധാനം ഉപയോഗിച്ച്, അംഗങ്ങൾക്ക് ഗ്രൂപ്പ് കോളിലോ വോയ്സ് കോളുകളിൽ ചേരാനാകും. ഗ്രൂപ്പ് കോളുകൾ - വീഡിയോയും വോയിസും വിൻഡോയ്ക്ക് കീഴിൽ ദൃശ്യമാകും.
വ്യക്തിഗത അംഗങ്ങൾക്ക് പകരം ഗ്രൂപ്പിന്റെ പേര് അലേർട്ട് കാണിക്കും എന്നതാണ് വാട്ട്സ്ആപ്പ് വരുത്തിയ മാറ്റങ്ങളിൽ ഒന്ന്. ഇത് ഗ്രൂപ്പ് തിരിച്ചറിയാൻ എളുപ്പമാക്കും.
ഒരു ഗ്രൂപ്പ് കോൾ ആരംഭിച്ചുകഴിഞ്ഞാൽ, എല്ലാ അംഗങ്ങൾക്കും ഒന്നുകിൽ തുടക്കത്തിൽ അല്ലെങ്കിൽ അവരുടെ സമയം പോലെ ചേരാം. തുടക്കത്തിൽ തന്നെ ഗ്രൂപ്പ് കോളിലേക്ക് പോകാത്തവർക്ക് കോളിലേക്ക് പ്രവേശിക്കാൻ ടാപ്പുചെയ്യാൻ കഴിയുന്ന ഒരു ‘ജോയിൻ’ ബട്ടൺ കാണാം.
ALSO READ: Phone Pe : യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ
നേരത്തെ മെസ്സേജ് ഡിസപ്പിയറിങ് ഫീച്ചറും വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. നേരത്തെ വാട്ട്സ് ആപ്പ് ഗൂഗിൾ ഡ്രൈവിലെയും ഐക്ലൗഡിലെയും ചാറ്റ് ബാക്കപ്പുകൾക്കായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും പുറത്തിറക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.