Google Meet-ൽ പുത്തൻ അപ്ഡേറ്റുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ പോലെ സഹായകമാകുന്ന സംവിധാനങ്ങളുമായി ​ഗൂ​ഗിൾ

ടീച്ച് ഫ്രം എനിവെയർ എന്ന സംവിധാനം ​ഗൂ​ഗിൾ അവതരിപ്പിച്ചിരുന്നു. 9ലക്ഷം പേരെയാണ് ഇത് പഠനത്തിന് സഹായിച്ചതെന്നാണ് ​ഗൂ​ഗിളിൻെ  കണക്ക്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 10:52 AM IST
  • പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്ബോള്‍ ക്ലാസിലെ അംഗങ്ങളെ ഒന്നടങ്കം ഒറ്റ ക്ലിക്കില്‍ നിശബ്ദമാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും.
  • പുതിയ അപ്ഡേഷനുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും.
  • ക്ലാസെടുക്കാന്‍ മൊബൈല്‍ ഫോണുകളും ടാബുകളും ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് മീറ്റിങ് എളുപ്പം നിയന്ത്രിക്കാനുള്ള പുതിയ കണ്‍ട്രോളുകള്‍ നല്‍കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്
Google Meet-ൽ പുത്തൻ അപ്ഡേറ്റുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ പോലെ സഹായകമാകുന്ന സംവിധാനങ്ങളുമായി ​ഗൂ​ഗിൾ

ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് സഹായകമാകാനൊരുങ്ങി ​ഗൂ​ഗിൾ(Google). വീഡിയോ കോൺഫറൻസിങ്ങ് ആപ്പായ ​ഗൂ​ഗിൾ മീറ്റിലടക്കം ​​50 പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചാണ് ​ഗൂ​ഗിളിന്റെ നടപടി.മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഗൂഗിള്‍ മീറ്റ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കൂടിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ സ്കൂളുകൾ അടച്ചിരുന്നു.

ഇതിനെ തുടർന്ന് ടീച്ച് ഫ്രം എനിവെയർ എന്ന സംവിധാനം ​ഗൂ​ഗിൾ അവതരിപ്പിച്ചിരുന്നു. 9ലക്ഷം പേരെയാണ് ഇത് പഠനത്തിന് സഹായിച്ചതെന്നാണ് ​ഗൂ​ഗിളിൻെ  കണക്ക്.ജി സ്യൂട്ടിൽ മാറ്റം വരുത്തിയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത് ഇനിമുതൽ ​ഗൂ​ഗിൾ വർക്ക് സ്പേസ് ഫോർ എജ്യുക്കേഷൻ എന്ന പേരിലായിരിക്കും ഉണ്ടാവുക. ആൻഡ്രോയിഡ്(Android) ആപ്പിൽ ഒാഫ്‌ലൈൻ മോഡാണ് ആദ്യമായുള്ളത്.

ALSO READ: Airtel, Jio, Vodafone Idea: 250 രൂപയ്ക്കുള്ളിൽ വരുന്ന മികച്ച പ്രീപെയ്‌ഡ്‌ പ്ലാനുകൾ

കുട്ടികൾക്ക് അവരുടെ അസ്സൈൻമെന്റുകൾ,ജോലികൾ എല്ലാം ഒാഫ്‌ലൈനായി ചെയ്ത് തീർക്കാം. ഇന്റർനെറ്റ്(Internet) കണക്ഷനില്ലെങ്കിലും അസ്സൈൻമെന്റുകൾ വായിക്കാനും അപേഡേറ്റ് ചെയ്യാനും ഇത് വഴി സാധിക്കും. ക്ലാസുകളില്‍ ആരെല്ലാം അംഗമാവണമെന്നും ആരെയൊക്കെ ബ്ലോക്ക് ചെയ്യണമെന്നും അധ്യാപകര്‍ക്ക് തീരുമാനിക്കാം.പുതിയ ഫീച്ചറിന്റെ വരവോടെ ക്ലാസ് കഴിഞ്ഞാല്‍ മീറ്റിങ് അവസാനിപ്പിക്കാനും അധ്യാപകര്‍ക്ക് കഴിയും.

ALSO READ: Online Payment എളുപ്പമാക്കാം: അറിയാം നാല് പ്രധാന ആപ്പുകളെ പറ്റി

നേരത്തെ ക്ലാസ് കഴിഞ്ഞ് മീറ്റിങില്‍(Google Meet) നിന്ന് അധ്യാപകര്‍ പുറത്തുപോയാലും മീറ്റിങ് നടന്നുകൊണ്ടിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്ബോള്‍ ക്ലാസിലെ അംഗങ്ങളെ ഒന്നടങ്കം ഒറ്റ ക്ലിക്കില്‍ നിശബ്ദമാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും.ഈ പുതിയ അപ്ഡേഷനുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും. ക്ലാസെടുക്കാന്‍ മൊബൈല്‍ ഫോണുകളും ടാബുകളും ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് മീറ്റിങ് എളുപ്പം നിയന്ത്രിക്കാനുള്ള പുതിയ കണ്‍ട്രോളുകള്‍ നല്‍കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

. ‌

Trending News