Microsoft Lay Off: ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ്, ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

Microsoft Lay Off: റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റ് ഇന്നുമുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്കാന്‍ ആരംഭിക്കും. സൂചന അനുസരിച്ച് തുടക്കത്തില്‍ കമ്പനി 5% ജീവനക്കാരെയാണ് പിരിച്ചുവിടുക.

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 12:35 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റ് ഇന്നുമുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്കാന്‍ ആരംഭിക്കും. സൂചന അനുസരിച്ച് തുടക്കത്തില്‍ കമ്പനി 5% ജീവനക്കാരെയാണ് പിരിച്ചുവിടുക.
Microsoft Lay Off: ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ്, ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

Microsoft Lay Off: ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനവുമായി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്.  ആമസോണിന് ശേഷം മൈക്രോസോഫ്റ്റും പിരിച്ചു വിടല്‍ നടപടിയിലേയ്ക് കടന്നതോടെ IT മേഖലയില്‍ തോഴില്‍ ചെയ്യുന്നവര്‍ ആശങ്കയുടെ നിഴലിലാണ്.  

റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റ് ഇന്നുമുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്കാന്‍ ആരംഭിക്കും. സൂചന അനുസരിച്ച് തുടക്കത്തില്‍ കമ്പനി 5% ജീവനക്കാരെയാണ് പിരിച്ചുവിടുക. ഈ നടപടിയിലൂടെ ഏകദേശം , 11000 പേർക്ക് ജോലി നഷ്ടമാകും. പ്രധാനമായും ഹ്യൂമൻ റിസോഴ്‌സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് സ്റ്റാഫിനെ കുറയ്ക്കുക എന്നാണ് സൂചന.  

Also Read:  Layoff: പുതുവര്‍ഷം പിറന്ന് 15 ദിവസത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടത് 24,000 പേര്‍ക്ക്, സംഖ്യ ഇനിയും ഉയരും 

ആമസോൺ ഡോട്ട് കോം ഇൻക്, മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻക് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ഡിമാൻഡ് കുറയുന്നതിനും ആഗോള സമ്പദ് വ്യവസ്ഥ മോശമകുന്നതും മുന്നില്‍ക്കണ്ടാണ് ആഗോള തലത്തില്‍ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ ടെക്‌നോളജി മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലുകൾ ആയിരിക്കും ഇനി നടക്കാന്‍ പോകുന്നത് എന്നാണ് സൂചന. 

Also Read:  Horoscope Today January 18: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിടുനതിന്‍റെ കാരണം?  

കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റിന് 221,000ഫുള്‍ടൈം സ്റ്റാഫ് ആണ് ഉള്ളത്. ആഗോള തലത്തിലെ കണക്കാണ് ഇത്. അതിൽ അമേരിക്കയില്‍ മാത്രം 122,000  ജീവനക്കാര്‍ ഉണ്ട്. മറ്റ് രാജ്യങ്ങളിലായി 99,000 സ്റ്റഫ് ഉണ്ട്.  

പേഴ്‌സണൽ കമ്പ്യൂട്ടർ വിപണിയിലെ വിൽപ്പന കുറയുന്നതും വിൻഡോസിന്‍റെയും സോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെയും വിൽപ്പന ഇടിഞ്ഞതും ബിസിനസിനെ സാരമായി ബാധിച്ചു. ഇതാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്  

ധാരാളം വെല്ലുവിളി നിറഞ്ഞ ഒരു സമ്പദ് വ്യവസ്ഥയെ അഭിമുഖീകരിക്കുന്ന ലോകത്തിലെ ഒരു വലിയ ടെക് കമ്പനിയാണ് മൈക്രോസോഫ്റ്റ് ഇന്ന്. മൈക്രോസോഫ്റ്റ് പുതിയ അൺലിമിറ്റഡ് ടൈം ഓഫ് പോളിസി നടപ്പിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്.  അവധികള്‍ സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങളും അടുത്തിടെ കമ്പനി പുറത്തു വിട്ടിരുന്നു. 
 
ടെക് വ്യവസായത്തിന് മുന്നിലുള്ള അടുത്ത രണ്ട് വർഷത്തെ വെല്ലുവിളികളെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍   മൈക്രോസോഫ്റ്റ് "ആഗോള മാറ്റങ്ങൾക്ക് പ്രതിരോധശേഷിയുള്ളതല്ല" എന്ന് സത്യ നദെല്ല സമ്മതിച്ചു. കൂടാതെ, ടെക് കമ്പനികൾ കാര്യക്ഷമമാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അടുത്ത രണ്ട് വർഷം ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും നദെല്ല പറഞ്ഞു.

"മഹാമാരിയുടെ സമയത്ത് മൈക്രോസോഫ്റ്റ് വലിയ കുതിച്ചുചാട്ടം നടത്തിയിരുന്നു. ആ ആവശ്യം വീണ്ടും സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഇന്ന് ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ ഒരു യഥാർത്ഥ മാന്ദ്യം നടക്കുന്നുണ്ട്.” നദെല്ല വിലയിരുത്തി. 

അതേസമയം, പിരിച്ചുവിടല്‍ സംബന്ധിച്ച് ഉയരുന്ന കിംവദന്തികളെക്കുറിച്ചും ഊഹാപോഹങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ കമ്പനി വക്താവ് തയ്യാറായില്ല. ഇതേക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം  11,000 എന്ന കണക്ക് കൃത്യമാണെങ്കിൽ, അത് കഴിഞ്ഞ വർഷം മെറ്റ ഇല്ലാതാക്കിയ 11,000 ജോലികൾക്ക് തുല്യമായിരിക്കും എന്നും പറഞ്ഞു. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News