Maruti Brezza 2022:പുത്തൻ മാരുതി ബ്രസ്സ, അഞ്ച് ഓട്ടോമാറ്റിക്‌ വേരിയൻറ്, വില 7.99 ലക്ഷം

ഡ്യുവൽ വിവിടി ഡ്യുവൽജെറ്റ് സാങ്കേതികവിദ്യയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിന്

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 03:43 PM IST
  • നിലവിൽ 7.99 ലക്ഷം മുതൽ 13.96 ലക്ഷം വരെയാണ് വാഹനത്തിൻറെ വിപണി വില
  • ഓട്ടോമാറ്റിക്‌ വേരിയൻറുകൾക്ക് 10.96 ലക്ഷം മുതലാണ് തുടക്ക വില
  • വാഹന പ്രേമികൾക്ക് ബ്രസ്സ ഒരു പുത്തൻ അനുഭവമായിരിക്കും
Maruti Brezza 2022:പുത്തൻ മാരുതി ബ്രസ്സ, അഞ്ച് ഓട്ടോമാറ്റിക്‌ വേരിയൻറ്, വില 7.99 ലക്ഷം

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതി ബ്രസ്സയുടെ 2022 പതിപ്പ് കമ്പനി അവതരിപ്പിച്ചു.  സബ് കോംപാക്ട് എസ് യു വി സെഗ്മെൻറിലുള്ളതാണ്  വണ്ടി. മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി അഞ്ച് ഓട്ടോമാറ്റിക്‌ വേരിയൻറുകളിൽ കാർ ലഭ്യമാണ്.

ഡ്യുവൽ വിവിടി ഡ്യുവൽജെറ്റ് സാങ്കേതികവിദ്യയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിന്. 6,000 ആർപിഎമ്മിൽ 103 ബിഎച്ച്പിയാണ് വണ്ടിയുടെ പവർ. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Also Read: Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ബ്രെസ്സയ്ക്ക് ഉയരം കൂടുതലാണ്. എങ്കിലും പഴയ മോഡലിൻറെ നീളം, വീതി, വീൽബേസ് എന്നിവക്ക് മാറ്റമില്ല. എക്‌സ്‌ബെറന്റ് ബ്ലൂ, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ, ബ്രേവ് കാക്കി എന്നിങ്ങനെ 4 പുതിയ കളർ ഓപ്ഷനുകളാണ് നിലവിൽ ബ്രസ്സക്കുള്ളത്. കൂടാതെ റെഡ് & ബ്ലാക്ക്, സിൽവർ & കാക്കി, കാക്കി & വൈറ്റ് എന്നിങ്ങനെ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉണ്ട്.

ക്യാബിനിനുള്ളിൽ 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ (HUD), ഇലക്ട്രിക് സൺറൂഫ്, സുസുക്കി കണക്റ്റ്,പിൻ എസി വെന്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 9 ഇഞ്ച് SmartPlay Pro+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും Apple CarPlay, Android Auto കണക്റ്റിവിറ്റിയും ഇതിലുണ്ട്. OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ, വയർലെസ് ഡോക്ക്, അഡ്വാൻസ്ഡ് വോയ്‌സ് അസിസ്റ്റൻസ് എന്നിവയും സപ്പോർട്ട് ചെയ്യും.

ALSO READ : WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

നിലവിൽ 7.99 ലക്ഷം മുതൽ 13.96 ലക്ഷം വരെയാണ് വാഹനത്തിൻറെ വിപണി വില.  ഓട്ടോമാറ്റിക്‌ വേരിയൻറുകൾക്ക് 10.96 ലക്ഷം മുതലാണ് തുടക്ക വില. എന്തായാലും വാഹന പ്രേമികൾക്ക്  ബ്രസ്സ ഒരു പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News