Jio vs Airtel vs Vi : 100 രൂപയ്ക്കുള്ളിൽ നിൽക്കുന്ന മികച്ച പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാനുകൾ ഏതൊക്കെ?

ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ 100 രൂപയിൽ താഴെ വരുന്ന നിരക്കിൽ നിരവധി പ്രീപെയ്‌ഡ്‌ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 01:02 PM IST
  • നിരവധി നിരക്കുകളിലായി നിരവധി പ്ലാനുകളാണ് ഈ കമ്പനികൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
  • ഇതിൽ പ്രീമിയം പ്ലാനുകളും സാധാരണക്കാരുടെ ബഡ്ജറ്റിനുള്ളിൽ നിൽക്കുന്ന നിരക്ക് കുറവുള്ള പ്ലാനുകളും ഉൾപ്പെടുന്നുണ്ട്.
  • ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ 100 രൂപയിൽ താഴെ വരുന്ന നിരക്കിൽ നിരവധി പ്രീപെയ്‌ഡ്‌ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
  • എയർടെൽ, ജിയോ, വി എന്നിവയുടെ ഈ ഓഫറുകളിൽ ടോക്ക് ടൈം, ഡാറ്റ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്
Jio vs Airtel vs Vi : 100 രൂപയ്ക്കുള്ളിൽ നിൽക്കുന്ന മികച്ച പ്രീപെയ്‌ഡ്‌  റീചാർജ് പ്ലാനുകൾ ഏതൊക്കെ?

പുതിയ മികച്ച പ്രീപെയ്‌ഡ്‌ പ്ലാനുകളുമായി (Prepaid Plans) എത്തിയിരിക്കുകയാണ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവ. നിരവധി നിരക്കുകളിലായി നിരവധി പ്ലാനുകളാണ് ഈ കമ്പനികൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രീമിയം പ്ലാനുകളും സാധാരണക്കാരുടെ ബഡ്ജറ്റിനുള്ളിൽ നിൽക്കുന്ന നിരക്ക് കുറവുള്ള പ്ലാനുകളും ഉൾപ്പെടുന്നുണ്ട്.

ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ 100 രൂപയിൽ താഴെ വരുന്ന നിരക്കിൽ നിരവധി പ്രീപെയ്‌ഡ്‌ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ, ജിയോ, വി എന്നിവയുടെ ഈ ഓഫറുകളിൽ ടോക്ക് ടൈം, ഡാറ്റ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ALSO READ : Club House: അപകടം ക്ലബ് ഹൗസോ? അതിലെ ആളുകളോ? നടക്കുന്ന ചർച്ചകളോ ?

ജിയോയുടെ 100 രൂപയിൽ താഴെ നിരക്കുള്ള പ്ലാനുകൾ

Jio Rs 101 4G plan–  ഈ ഡാറ്റാ വൗച്ചർ ആക്റ്റീവ് ഡാറ്റാ പ്ലാനിൽ മാത്രമാണ് ബാധകം. ഈ പ്ലാൻ വഴി ആകെ 12 ജിബി ഡാറ്റയും ജിയോ ഇതര നെറ്റ്‌വർക്കുകളിലേക്ക് 1,000 മിനിറ്റ് ടോക്ക് ടൈമും നൽകുന്നുണ്ട്.

 Jio Rs 51 4G plan : ഈ റീചാർജ് പാക്ക് മൊത്തം 6 ജിബി 4 ജി ഡാറ്റ നൽകും. എന്നാൽ 101 രൂപ പ്രീപെയ്ഡ് പ്ലാനിലെ പോലെ, ഇതിന് ടോക്ക് ടൈം ആനുകൂല്യങ്ങൾ ഇല്ല.

Jio Rs 21 4G plan: ഈ പ്ലാനിനും ടോക്ക് ടൈം ആനുകൂല്യങ്ങൾ ഇല്ല. എന്നാൽ 2 ജിബി 4ജി ഡാറ്റ ലഭിക്കും.

ALSO READ : Fake Alert : വൈദ്യുതി വിച്ഛേദിക്കുമെന്ന് ഉപഭോക്താക്കൾക്ക് വ്യാജസന്ദേശം, നടപടിക്കൊരുങ്ങി KSEB

എയർടെലിന്റെ 100 രൂപയിൽ താഴെ നിരക്കുള്ള പ്ലാനുകൾ

Airtel Rs 79 plan–  ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇത് 200 എംബി ഡാറ്റയും, ടോക്ക് ടൈമും നൽകുന്നുണ്ട്.

Airtel Rs 49 plan–  ഈ പ്ലാനിന്റെയും കാലാവധി 28 ദിവസമാണ്. ഇത് 100 എംബി ഡാറ്റയും, ടോക്ക് ടൈമും നൽകുന്നുണ്ട്.

Airtel Rs 98 and Rs 48 top-up vouchers : 98 രൂപയുടെ ടോപ് അപ്പ് വൗച്ചറിലൂടെ 12 ജിബി ഡാറ്റയും. 48 രൂപയുടെ വൗച്ചറിലൂടെ 3 ജിബി ഡാറ്റയും ലഭിക്കും.

ALSO READ : Paytm Railway Ticket Booking: റെയിൽവേ ആപ്പുകൾ പണിമുടക്കും, പക്ഷെ ടിക്കറ്റ് ബുക്ക് ചെയ്യാം

വിഐയുടെ 100 രൂപയിൽ താഴെ നിരക്കുള്ള പ്ലാനുകൾ

Vi Rs 95 plan - ഈ പ്ലാൻ 74 രൂപയുടെ ടോക്ക് ടൈമും 35 ദിവസത്തെ വാലിഡിറ്റിയിൽ 200MB ഡാറ്റയും നൽകും

Vi Rs 79 plan– ഈ പ്ലാൻ 64 രൂപയുടെ ടോക്ക് ടൈം, ലോക്കൽ/നാഷണൽ കോളുകൾ 1p/സെക്കന്റ് കൂടാതെ 200MB അതിവേഗ ഡാറ്റ എന്നിവ നൽകുന്നു. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News