iPhone 12: 50,000 രൂപയുടെ ഐഫോൺ 35,949 രൂപയ്ക്ക് കിടിലൻ ഓഫർ

ഐഫോൺ 64GB സ്റ്റോറേജ് വേരിയന്റ് 49,999 രൂപയ്ക്ക് വാങ്ങാം,ഇതിന് 24 ശതമാനം ഇളവ് നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 03:47 PM IST
  • ഐഫോൺ 12-ന് 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ പാനൽ ഉണ്ട്
  • മൂന്ന് സ്റ്റോറേജ് വേരിയന്റുകളോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്
  • 64GB സ്റ്റോറേജ് വേരിയൻറിന് 49,999 രൂപയ്ക്ക്
iPhone 12: 50,000 രൂപയുടെ ഐഫോൺ 35,949 രൂപയ്ക്ക് കിടിലൻ ഓഫർ

ന്യൂഡൽഹി:നിങ്ങൾ ഒരു പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ  ഐഫോൺ 12 ആമസോണിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 50,000 രൂപ വിലയുള്ള ഈ ഫോൺ 35,949 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വീട്ടിലെത്തിക്കാം.  iPhone 12-ൽ ലഭ്യമായ ഓഫറുകളെക്കുറിച്ച് പരിശോധിക്കാം.

ബമ്പർ ഡിസ്‌കൗണ്ട്

ഐഫോൺ 64GB സ്റ്റോറേജ് വേരിയന്റ് 49,999 രൂപയ്ക്ക് വാങ്ങാം. ഇതിന് 24 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. അതേ സമയം, 128 ജിബി സ്റ്റോറേജുള്ള ഫോൺ 54,900 രൂപയ്ക്ക് വാങ്ങാം. ഇതിന് 23 ശതമാനം കിഴിവ് നൽകുന്നുണ്ട്. ഇതിന്റെ 256 ജിബി വേരിയന്റ് 14 ശതമാനം കിഴിവോടെ 64,900 രൂപയ്ക്ക് വാങ്ങാം.

ഇവയ്ക്ക് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. മൂന്ന് വേരിയന്റുകളിലും 14,050 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ നൽകുന്നു. മുഴുവൻ എക്‌സ്‌ചേഞ്ച് മൂല്യവും ലഭിക്കുമ്പോൾ, ഉപയോക്താക്കൾക്ക് യഥാക്രമം 35,949 രൂപയ്ക്കും 40,850 രൂപയ്ക്കും 50,850 രൂപയ്ക്കും ഈ ഫോൺ വാങ്ങാം. ഇഎംഐ പ്രകാരം ഫോൺ വാങ്ങുമ്പോൾ, നിങ്ങൾ എല്ലാ മാസവും 2,384 രൂപ നൽകേണ്ടിവരും. ഇതിനൊപ്പം ബാങ്ക് ഓഫറുകളൊന്നും നൽകുന്നില്ല.

ഐഫോൺ 12 ന്റെ സവിശേഷതകൾ

ഐഫോൺ 12 ന് 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ പാനൽ ഉണ്ട്. കൂടാതെ ഈ A14 ബയോണിക് ചിപ്‌സെറ്റും നൽകിയിട്ടുണ്ട്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം 64 ജിബി, രണ്ടാമത്തേത് 128 ജിബി, മൂന്നാമത് 256 ജിബി. ഐഫോൺ 12ന് 12എംപി സെൽഫി ക്യാമറയുണ്ട്. കൂടാതെ, 12എംപിയുടെയും 12എംപിയുടെയും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. A14 ബയോണിക് ചിപ്‌സെറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത് സെറാമിക് ഷീൽഡുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News