New Delhi : ഫേസ്ബുക്കിന്റെ (Facebook) ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിന്റെ (Instagram) പ്രമുഖ ഫീച്ചറുകളിൽ ഒന്നായ റീൽസ് (Instagram Reels Video) വീഡിയോയുടെ ദൈർഘ്യം വർധിപ്പിച്ചു. ഇനിമുതൽ റീൽസിൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ പങ്കുവെക്കാൻ സാധിക്കും. ടിക്ടോകിന് (TikTok) ബദലായി അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻ 2020ൽ അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം റീൽസിൽ നേരത്തെ 30 സക്കൻഡുകൾ വരെയുള്ള വീഡിയോകൾ മാത്രമെ പങ്കുവെക്കാൻ സാധിക്കാറുള്ളായിരുന്നു.
ALSO READ : TikTok ഇന്ത്യയിലേക്ക് തിരികെയെത്തുന്നു, പേരിൽ ചെറിയ മാറ്റമുണ്ട്
Reels. up to 60 secs. starting today. pic.twitter.com/pKWIqtoXU2
— Instagram (@instagram) July 27, 2021
മുൻ കൂട്ടി ചിത്രീകരിച്ച് അവയെല്ലാം ചേർത്ത് 15 മുതൽ 30 സക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ നിർമിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാമിന്റെ റീൽസ്. ഓപ്പൺ അക്കൗണ്ടാണങ്കിൽ ഇതിലൂടെ നിരവധി ഫോളേവേഴ്സിനെ നേടിയെടുക്കാൻ സാധിക്കും.
ALSO READ : യൂ ടൂബിൽ മാറ്റങ്ങൾ, മാസ്റ്റ് ഹെഡ്ഡിൽ ഇനി പരസ്യങ്ങൾ പാടില്ല
@JezzChung is here with tips on how to prioritize your privacy and protect your peace on Instagram https://t.co/L1FLIEWFnb pic.twitter.com/UsOegDFuvy
— Instagram (@instagram) July 27, 2021
കൂടാതെ പുതിയ അപ്ഡേറ്റിൽ ഇനിമുതൽ 16 വയസിന് താഴെയുള്ള കുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് അക്കൗണ്ടാക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. നിലവിൽ 16 വയസിന് താഴെയുള്ളവർ പബ്ലക് അക്കൗണ്ടാണ് ഉപയോഗിക്കുന്നെങ്കിൽ അവർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകുമെന്നും എങ്ങനെ സ്വാകാര്യത സെറ്റിങ്സ് മാറ്റണമെന്നും അറിയിക്കുമെന്ന് ഇൻസ്റ്റാഗ്രാം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.