Infinix Hot 12 Pro : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളെത്തി; അറിയേണ്ടതെല്ലാം

Infinix Hot 12 Pro Budget Phone : ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളിൽ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 12:30 PM IST
  • 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്.
  • ഫോൺ ആഗസ്റ്റ് 8 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ഫോണിന് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
  • ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളിൽ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.
  • ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ സെൻസർ 50 മെഗാപിക്സലാണ്.
Infinix Hot 12 Pro : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളെത്തി; അറിയേണ്ടതെല്ലാം

സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് ഒരു ബജറ്റ് സ്മാർട്ട്ഫോൺ കൂടി വിപണിയിൽ എത്തിച്ചു. ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളാണ് പുതുതായി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്നുവെന്നതാണ് ഫോണിന്റെ പ്രധാന ആകർഷണം. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോൺ ആകെ 2 സ്റ്റോറേജ് മോഡലുകളിലാണ് ഒരുക്കിയിരിക്കുന്നത്. 6 ജിബി റാം,  64 ജിബി സ്റ്റോറേജ്, 8 ജിബി റാം,  128 ജിബി സ്റ്റോറേജ് എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. ഇതിൽ തന്നെ 6 ജിബി റാം,  64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,999 രൂപയും. 8 ജിബി റാം,  128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 12,999 രൂപയുമാണ്. ഫോണിന് 2 കളർ വേരിയന്റുകളാണ് ഉള്ളത്. ഇലക്ട്രിക് ബ്ലൂ, ലൈറ്റ്‌സേബർ ഗ്രീൻ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.

ഫോൺ ആഗസ്റ്റ് 8 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ഫോണിന് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ  6 ജിബി റാം,  64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ 1000 രൂപ കിഴിവാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഫോണുകൾ 9,999 രൂപയ്ക്ക് ലഭ്യമാകും. അതേസമയം  8 ജിബി റാം,  128 ജിബി സ്റ്റോറേജ് വേരിയന്റിന് 2000 രൂപ കിഴിവാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഫോൺ 10,999 രൂപയ്ക്ക് ലഭ്യമാകും. 50എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

ALSO READ: OnePlus 10T : വൺപ്ലസ് 10 ടി ഉടനെത്തുന്നു, കിടിലം പ്രൊസസ്സറും, ക്യാമറയും; അറിയേണ്ടതെല്ലാം

 ഇൻഫിനിക്സ് ഹോട്ട് 12 പ്രോയുടെ സവിശേഷതകൾ 

ഇൻഫിനിക്സ് ഹോട്ട് 12 പ്രോ ഫോണുകളിൽ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 90 Hz റിഫ്രഷ് റേറ്റും 180 hz ടച്ച് സാംപ്ലിങ് റേറ്റും ഫോണിൽ ഒരുക്കിയിട്ടുണ്ട്. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ പ്രോസസ്സർ ഒക്ടാ-കോർ യൂണിസോക്ക്  ടി 616 പ്രൊസസ്സറാണ്. ഫോണിൽ ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ സെൻസർ 50 മെഗാപിക്സലാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ട്. ഫോണിന് 191 ഗ്രാം ഭാരവും 8.42 മില്ലിമീറ്റർ കനവുമാണ് ഉള്ളത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News