Bengaluru : ഇൻഫിനിക്സ് ഹോട്ട് 11 എസ് (Infinix Hot 11S) ഉടൻ ഇന്ത്യയിൽ എത്തുന്നു. അടുത്ത മാസം ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് സ്റ്റോറേജ് ഓപ്ഷനിൽ ഫോൺ എത്തിക്കുമെന്നാണ് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഹെലിയോ G88 SoC പ്രോസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
അടുത്ത മാസം പകുതിയോടെ ഇന്ത്യയിലെത്തുന്ന ഇൻഫിനിക്സ് ഹോട്ട് 11 എസിന്റെ 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്. അതേസമയം 6 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,999 രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത്.
ALSO READ: Samsung Galaxy A52s 5G : സാംസങ് ഗാലക്‌സി A52s 5G ഫോണുകൾ ഉടൻ ഇന്ത്യയിലെത്തുന്നു
മീഡിയടെക് ഹെലിയോ G88 SoC പ്രോസസ്സർ തന്നെയാണ് Redmi 10 Prime ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ 3 നാണ് Redmi 10 Prime ഫോണുകൾ രാജ്യത്ത് എത്തുന്നത്. എന്നാൽ റെഡ്‌മിയുടെ ഏറ്റവും പുതിയ ഫോണായ റെഡ്മി 10 പ്രിമിന്റെ സവിശേഷത്താൽ ഇനിയും പുറത്ത് വിട്ടിട്ടില്ല.
640 × 720 പിക്സൽ റെസല്യൂഷനുള്ള 6.82 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഇൻഫിനിക്സ് ഹോട്ട് 11 എസിന് ഉണ്ടായിരിക്കുകഎന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്.#
ALSO READ: JioPhone Next : ജിയോ ഫോൺ നെക്സ്റ്റിന്റെ മുൻകൂർ രജിസ്ട്രേഷൻ ഉടൻ ആരംഭിച്ചേക്കും
വൈഫൈ, ബ്ലൂടൂത്ത് v5.0, 4G, USB ടൈപ്പ്-സി, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾ ഫോണിൽ ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ ഭാരം 195 ഗ്രാമുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിന് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.