Voters List ൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്നാണ്, എങ്ങും പോകണ്ട, വീട്ടിലിരുന്നു തന്നെ നിങ്ങൾക്ക് പട്ടികയിൽ പേര് ചേർക്കാം; നിങ്ങളുടെ Mobile ലൂടെ തന്നെ

18 വയസിന് മുകലിലുള്ളവ‌ർക്കാണ് നമ്മുടെ നാട്ടിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. നമ്മൾ പലപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനായി മൂന്നാമതൊരാളെ ആശ്രിയിക്കുകയാണ്. കാരണം നീണ്ട് പ്രക്രിയ എന്നാണ് കരുതിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2021, 12:01 PM IST
  • 18 വയസിന് മുകലിലുള്ളവ‌ർക്കാണ് നമ്മുടെ രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക.
  • നമ്മൾ പലപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനായി മൂന്നാമതൊരാളെ ആശ്രിയിക്കുകയാണ്. കാരണം നീണ്ട് പ്രക്രിയ എന്നാണ് കരുതിയിരിക്കുന്നത്.
  • എന്നാൽ ഓൺലൈനിലൂടെ അപേക്ഷിക്കുമ്പോൾ ഇത്രയും നീണ്ട പ്രക്രിയ അല്ല.
  • ചില രേഖകൾ കൈയ്യിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർ ഐഡി കാർഡ് ലഭിക്കാനും സാധിക്കും.
Voters List ൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്നാണ്, എങ്ങും പോകണ്ട, വീട്ടിലിരുന്നു തന്നെ നിങ്ങൾക്ക് പട്ടികയിൽ പേര് ചേർക്കാം; നിങ്ങളുടെ Mobile ലൂടെ തന്നെ

Thiruvananthapuram : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള Voters List ൽ പേര് ചേർക്കുന്നതിനായുള്ള അവസരം ഇന്നും കൂടി മാത്രമെ ഉള്ളൂ. അതിനായി പുറത്ത് പോയി സെന്റെറുകളിൽ ചെന്ന് കാത്തിരുന്നു സമയം കളയേണ്ട. ഈ തിരിച്ചറിയൽ രേഖകൾ നിങ്ങളുടെ കൈയ്യിൽ ഉണ്ടോ Mobile ലൂടെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ സാധിക്കും.

18 വയസിന് മുകലിലുള്ളവ‌ർക്കാണ് നമ്മുടെ രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. നമ്മൾ പലപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനായി മൂന്നാമതൊരാളെ ആശ്രിയിക്കുകയാണ്. കാരണം നീണ്ട് പ്രക്രിയ എന്നാണ് കരുതിയിരിക്കുന്നത്. 

ALSO READ : Kerala Assembly Election 2021: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം

എന്നാൽ ഓൺലൈനിലൂടെ അപേക്ഷിക്കുമ്പോൾ ഇത്രയും നീണ്ട പ്രക്രിയ അല്ല. ചില രേഖകൾ കൈയ്യിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർ ഐഡി കാർഡ് ലഭിക്കാനും സാധിക്കും. അതിനുള്ള സൗകര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ഒരുക്കിയിരിക്കുന്നത്.

ഓൺലൈനിലൂടെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനും വോട്ടർ ഐഡി കാർഡും ലഭിക്കുന്നതിനും ചെയ്യേണ്ട് എറ്റവും ലളിതമായ കാര്യങ്ങളിവയാണ്

1. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
2.  ഇ-റോൾ നിന്ന് ഫോം 6 തെരഞ്ഞെടുക്കുക
3. അതിൽ നാഷ്ണൽ സെർവീസ്  തെരഞ്ഞുടക്കുക, നാഷ്ണൽ സെർവീസ് നിന്ന് അപ്ലൈ ഓൺലൈൻ ഫോർ രജിസ്ട്രേഷൻ ഓഫ് ന്യൂ വോട്ടർ തെരഞ്ഞെടുക്കുക
4.ശേഷം നിങ്ങളുടെ സംസ്ഥാനം, നിയോജക മണ്ഡലം എല്ലാം തെരഞ്ഞെടുക്കുക
5.അതിന് ശേഷമുള്ള പേജിൽ നിങ്ങളുടെ പേര്, ജനന തിയതി തുടങ്ങിയ പ്രഥമിക വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക
6. നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് അനുബന്ധിത രേഖകളും സ്കാൻ ചെയ്ത് സമർപ്പിക്കുക
7.ശേഷം ഡിക്ലറേഷൻ ചെയ്യുക
8.അവസാന സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക

ALSO READ : Voters List ൽ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ Online ലൂടെ അറിയാം?

സബ്മിറ്റ് ചെയ്തതിന് ശേഷം നിങ്ങൾക്ക് അപേക്ഷ ലഭിച്ചുയെന്ന് ഒരു ഇ മെയിൽ  അല്ലെങ്കിൽ മെസേജും ലഭിക്കും.

ഏതൊക്കെ രേഖകളാണ് കൈയ്യിൽ കരുതേണ്ടത്?

1. പാസ്പ്പോർട്ട് സൈസ് ഫോട്ടോ
2.തിരിച്ചറിയൽ രേഖയായി ജനന സർട്ടിഫിക്കേറ്റ്, പാസ്പ്പോ‌‍ട്ട് ആധാർ, ഡ്രൈവിങ്  ലൈസെൻസ്, പാൻ കാർഡ് തുടങ്ങിയവന നൽകാം
3. മേൽവിലാസ രേഖയായി- ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവ നൽകാം

വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി ദേശീയ വോട്ടേഴ്സ് സർവീസ് പോ‌ർട്ടലിൽ കയറുക www.nvsp.in

വെബ്സൈറ്റിൽ കയറിയതിന് ശേഷം പേജിന്റെ ഇടത് ഭാ​ഗത്ത് മുകളിൽ Search in Electoral Roll എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തിനെ തുടർന്ന് നിങ്ങൾ മറ്റൊരു വെബ് പേജിലേക്ക് പ്രവേശിക്കും. അതിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. 

ALSO READ : Digital Voter ID Card അല്ലെങ്കിൽ e-EPIC എങ്ങനെ Download ചെയ്യാം?

ഒന്ന് നിങ്ങളുടെ വിവരങ്ങൾ നൽകുന്ന Search By Details രണ്ടാമതായി Search By EPIC Number. ഇപിഐസി നമ്പർ എന്ന് പറയുന്നത് വോട്ടർ ഐ‍ഡി നമ്പരാണ്. അത് തെരഞ്ഞെടുത്ത് നിങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകി സേർച്ച് ചെയ്യാൻ സാധിക്കും. 

ആദ്യ ഓപ്ഷനായ നിങ്ങളുടെ വിവരങ്ങൾ നൽകുന്ന Search By Details ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ പേര്, വയസ്, ലിം​ഗം, സംസ്ഥാനം, ജനനതീയതി, ജില്ല, അച്ഛന്റെയോ ഭർത്താവിന്റെയോ പേര് തുടങ്ങിയവ നൽകണം.  ഇതെല്ലാം നൽകിയതിന് ശേഷം വെബ് പേജിലുള്ള ക്യാപ്ച്ചാ കോഡ് കൃത്യമായി നൽകി സേർച്ച് ബട്ടണിൽ ടാപ്പ് ചെയ്യുക. തുട‌ർന്ന് നിങ്ങളുടെ പേര് പോ‌ർട്ടലിൽ കാണാൻ സാധിക്കുന്നണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

.

 

Trending News