National Voters Day: Voter ID Card ഇനി ഡിജിറ്റൽ, ചെയ്യേണ്ടത് ഇത്രമാത്രം

നവംബർ ഡിസംബർ മാസങ്ങളിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തവർ മൊബൈൽ നമ്പർ നൽകിട്ടുള്ളവർക്ക് മാത്രം ഇന്ന് മുതൽ ജനുവരി 31 വരെ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 03:35 PM IST
  • തെരഞ്ഞെടുപ്പ് കമ്മീഷൻ Digital Voter ID Card അവതരിപ്പിച്ചു
  • എഡിറ്റ് ചെയ്യാൻ സാധിക്കാത്ത PDF ഫോർമാറ്റിലാണ് ഡിജിറ്റൽ കാർഡ് ലഭ്യമാകുക.
  • ഫയൽ മൊബൈയിലൂടെയും കമ്പ്യൂട്ടറിലൂടെയും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്
  • നവംബർ ഡിസംബർ മാസങ്ങളിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തവർ മൊബൈൽ നമ്പർ നൽകിട്ടുള്ളവർക്ക് മാത്രം ഇന്ന് മുതൽ ജനുവരി 31 വരെ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ
National Voters Day: Voter ID Card ഇനി ഡിജിറ്റൽ, ചെയ്യേണ്ടത് ഇത്രമാത്രം

National Voters Day: ദേശീയ  വോട്ടേഴ്സ് ദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ Digital Voter ID Card അവതരിപ്പിച്ചു. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ വോട്ടർ ഐഡി കാർ‍‍ഡ് രേഖയായി ഉപയോ​ഗിക്കാൻ സാധിക്കും.

എഡിറ്റ് ചെയ്യാൻ സാധിക്കാത്ത PDF ഫോർമാറ്റിലാണ് ഡിജിറ്റൽ കാർഡ് ലഭ്യമാകുക. ഫയൽ മൊബൈയിലൂടെയും കമ്പ്യൂട്ടറിലൂടെയും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഡൗൺലോഡ് ചെയ്ത് കോപ്പി ആവശ്യനുസരണം പ്രിന്റ് എടുക്കുകയോ, ലാമിനേറ്റ് ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഫോണിൽ തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതുമാണ്. 

ALSO READ: Voters List ൽ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ Online ലൂടെ അറിയാം?

ഡിജിറ്റൽ Voter ID കാർഡ് എങ്ങനെ ഡൗൺലോ​ഡ് ചെയ്യാം?

വോട്ടർ പോർട്ടലിലൂടെയോ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പിലൂടെയോ എൻവിഎസ്പി വെബ്സൈറ്റിലൂടെ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും

വോട്ടർ പോർട്ടൽ: http://voterportal.eci.gov.in/

NVSP: https://nvsp.in/

വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ്

Android: https://play.google.com/store/apps/details?id=com.eci.citizen 

iOS; https://apps.apple.com/in/app/voter-helpline/id1456535004

ALSO READUnion Budget 2021: ഇത്തവണ Budget അവതരണം ആപ്പിലൂടെ, Union Budget App ന്റെ പ്രത്യേകതകൾ ഇതെല്ലാമാണ്

ആർക്കൊക്കെയാണ് ഇപ്പോൾ ഡിജിറ്റ് വോട്ടർ കാർഡ് ലഭിക്കുക

വോട്ടർ ഐഡി നമ്പർ (EPIC) കൃത്യമായി ഉള്ള എല്ലാവർക്കും ഡിജിറ്റൽ കാർഡ് ലഭിക്കും. കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ വോട്ടേഴ്സ് ലിസ്റ്റിൽ (Voters List) പേര് ചേർത്തവർ മൊബൈൽ നമ്പർ നൽകിട്ടുള്ളവർക്ക് മാത്രം ഇന്ന് മുതൽ ജനുവരി 31 വരെ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ബാക്കിയുള്ള വോട്ട‌ർമാർക്ക് ഫെബ്രുവരി ഒന്ന് മുതൽ ഡിജിറ്റ കാർ‍ഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News