സ്മാർട്ട് ഫോണുകളിലെ ചൈനീസ് ആപ്പുകളെ കണ്ടെത്തി ഇല്ലാതാക്കുന്നതിനായി ഇന്ത്യൻ സ്റ്റാർട്ട് അപ് കമ്പനി നിർമിച്ച 'റിമൂവ് ചൈന ആപ്പ്സ്' ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിൽ തരംഗമായിരുന്ന ആപ്പാണിത്. ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടച്ച് ലാബ്സ് എന്ന സ്റ്റാർട് അപ് കമ്പനിയാണ് ആപ് നിർമിച്ചത്.
ആപ്പ് റിമൂവ് ചെയ്തതായി കമ്പനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ആപ് ഗൂഗിൾ റിമൂവ് ചെയ്തിരിക്കുന്നു, നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി, ആപ്പിൻ്റെ പേരും രാജ്യത്തിൻ്റെ പേരും ഒരുമിച്ച് സേർച്ച് ചെയ്താൽ ഗൂഗിളിൽ നിന്ന് നിങ്ങൾക്ക് പെട്ടെന്ന് ആപ് ലഭിക്കാനാകും' കമ്പനി പറഞ്ഞു.
Dear Friends,
Google has suspended our #RemoveChinaApps from google play store.
Thank you all for your support in past 2 weeks.
"You Are Awesome"TIP
Its easy to find the origin of any app by searching on google
by typing
<AppName> origin countryStay Tuned !! Stay Safe!!
— onetouchapplabs (@onetouchapplabs) June 2, 2020
Google പോളിസികൾ ലംഘിച്ചതിനാലാണ് ആപ് പ്ലേസ്റ്റോറിൽനിന്നു നീക്കം ചെയ്തെന്നാണ് റിപ്പോർട്ട്. ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഉപഭോക്താവിൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിൻ്റെ സെറ്റിങ്സിലോ പ്രവർത്തനങ്ങളിലോ മാറ്റം വരുത്തുവാൻ പാടില്ലെന്നാണു പ്ലേ സ്റ്റോർ പോളിസിയിൽ പറയുന്നത്. മാത്രമല്ല അതു മൂന്നാമതൊരു ആപ്ലിക്കേഷനെ നീക്കം ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്.
നിരവധി പേർ ഗൂഗിളിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ കമ്പനിയാണോ ഗൂഗിളെന്നും, ഗൂഗിൾ സിഇഒ ഒരു ഇന്ത്യക്കാരനായിട്ട് പോലും ഇന്ത്യയെ ചതിക്കാൻ താങ്കൾക്ക് എങ്ങനെ മനസ് വന്നു എന്നൊക്കെയാണ് ജനങ്ങൾ ചോദിക്കുന്നത്.
Also Read: പൃഥ്വിരാജിൻ്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
വിദ്യാഭ്യാസ കാര്യങ്ങൾക്കായാണ് അപ് വികസിപ്പിച്ചത്, എന്നാൽ അപ് ഉപയോഗിക്കുന്നതോടെ മൊബൈലിലുള്ള ചൈനീസ് ആപ്പുകളുടെ ലിസ്റ്റുകൾ തരുകയും അപയോക്താവിന് ആവശ്യമെങ്കിൽ അവ ഡിലീറ്റ് ചെയ്യാവുന്നതുമാണ്. തുടർന്ന് നിങ്ങൾ വിജയകരമായി ആപുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നു എന്ന സന്ദേശം വരികയും ചെയ്യും.
ഇതിനിടെ ടിക്ടോക് ആപ്പിന് ബദലായി ഇന്ത്യൻ കമ്പനി നിർമിച്ച മിത്രോൻ ആപ്പും ഗൂഗിൾ പോളിസി ലംഘനം ആരോപിച്ച് നീക്കം ചെയ്തിരുന്നു. നീക്കം ചെയ്യുന്നതിന് മുൻപ് ഏകദേശം 5 ലക്ഷം പേർ ആപ്പ് ഡൌൺലോഡ് ചെയ്തിരുന്നു.
റിമൂവ് ചൈന അപ്പ്സ് ഏകദേശം 10 ലക്ഷത്തിലധികം പേർ ഇതിനകം അപ് ഡൌൺലോഡ് ചെയ്തിരുന്നു. എന്നാൽ അപ് റിമൂവ് ചെയ്‌തെങ്കിലും ഡൌൺലോഡ് ചെയ്തവർക്ക് ഇപ്പോഴും ഉപയോഗിക്കാം. എന്നാൽ ഗൂഗിൾ റിമൂവ് ചെയ്ത അപ് ഉപയോഗിക്കുന്നത് വളരെ അപകടമാണെന്നാണ് ഗൂഗിൾ പറയുന്നത്.
Also Read: ഓൺലൈൻ പഠനത്തിന് പിന്തുണയുമായി ടൊവീനോ തോമസ്
അതിർത്തിയിൽ ഇന്ത്യ-ചൈന പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിരവധി പ്രമുഖർ ചൈനീസ് ആപ്പിനെതിരെ രംഗത്തെത്തിയതോടെയാണ് ഇതുപോലുള്ള ആപുകൾക്ക് കൂടുതൽ സ്വീകാര്യത വന്നത്.